Post Header (woking) vadesheri

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച മാർച്ച്‌ റെയിൽവേ സ്റ്റേഷന് സമീപത്ത് പോലീസ് തടഞ്ഞു. യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ്മോഹൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷനായി. കെ.പി ഉമ്മർ, ഡിസിസി മെമ്പർമാരായ ഇർഷാദ് ചേറ്റുവ, ഹമീദ് ഹാജി, മണ്ഡലം പ്രസിഡന്റുമാരായ യു.കെ പീതാംബരൻ, കെ.ജെ ചാക്കോ, സി. മുസ്താക്കലി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസ്‌രിയ മുസ്താക്കലി, ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ അരവിന്ദൻ പല്ലത്ത്, ശശി വാറണാട്ട്, പി.വി ബദ്ധറുദ്ധീൻ, പി.കെ രാജേഷ് ബാബു, പി.ഐ ലാസർ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)

പ്രതിഷേധ മാർച്ചിന് നേതാക്കളായ പി.കെ അബ്ദുൾ ജലീൽ, ബീന രവിശങ്കർ, എച്ച്.എം നൗഫൽ, നിഖിൽ ജി കൃഷ്ണൻ, മൊയ്‌ദീൻ ഷാ പള്ളത്ത്, എം.എസ് ശിവദാസ്, ശിവൻ പാലിയത്ത്, പി.എ നാസർ, അക്ബർ ചേറ്റുവ, കെ.എം ഷിഹാബ്, സുനിൽ നെടുമാട്ടുമ്മൽ, സി.ആർ മനോജ്‌, ഷാജി പൂക്കോട്, കെ.കെ ഖാദർ, സുനിൽ കാര്യാട്ട്, വിമൽ സി.വി എന്നിവർ നേതൃത്വം നൽകി.

Third paragraph