Header 1 vadesheri (working)

റിയാസ് മൗലവി വധം ,പ്രതികളുടെ പാസ്പോർട്ട് കെട്ടി വെക്കണം : ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികള്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്ക്കാര്‍ ഹൈക്കോടതിയില്‍വിചാരണ കോടതി തെളിവ് പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു. ഏഴുവര്ഷം. ജാമ്യം ലഭിക്കാതെ പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സര്ക്കാ ര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

First Paragraph Rugmini Regency (working)

കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിക്കെതിരെ സര്ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മൂന്ന് പ്രതികള്ക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. പ്രതികള്‍ പാസ്‌പോര്ട്ട് കെട്ടിവയ്ക്കണമെന്നും വിചാരണക്കോടതിയുടെ പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിര്ദേശിച്ചിട്ടുണ്ട്

Second Paragraph  Amabdi Hadicrafts (working)

കേസില്‍ ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിന്കുമാര്‍, അഖിലേഷ് എന്നിവരെ ഇക്കഴിഞ്ഞ മാര്ച്ച് 30നാണ് കാസര്കോഡ് പ്രിന്സിപ്പല്‍ സെഷന്സ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ വെറുതെ വിട്ടത്. മതവിദ്വേഷത്തെ തുടര്ന്ന് 2017 മാര്ച്ച് 20ന് മഥൂര്‍ മുഹ്യദ്ദീന്‍ പള്ളിയില്‍ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്