

ഗുരുവായൂർ: കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഏഴാമത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിൽ മികച്ച സംവിധാനനർത്തകി എന്ന വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായ റിയയെ സി പി ഐ മാണിക്കത്തു പടി ബ്രാഞ്ച് കമ്മറ്റി ആദരിച്ചു.

സി പി ഐ ഗുരുവായൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ പി നാസർ പൊന്നാടയണിയിച്ച് .ഉപഹാരം സമ്മാനിച്ചു.
കാരക്കാട് എ.വി റൈനസ് – നിഷ ദമ്പതികളുടെ മകളായ റിയ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് . നൃത്തത്തിൻ്റെ വിവിധ മേഖലകളിൽ നിരവധി അംഗീകാരങ്ങൾ നേരത്തെ നേടിയിട്ടുണ്ട്..

ലോക്കൽ കമ്മറ്റി അംഗം പി.വി മധു. .നഗരസഭ കൗൺസിലർ ഉണ്ണികൃഷ്ണൻ കരുമത്തിൽ. ബ്രാഞ്ച് സെക്രട്ടറി ഷനുമോഹൻ എന്നിവർ പങ്കെടുത്തു
