Post Header (woking) vadesheri

രണ്ടായിരം രൂപ കൈക്കൂലി , തൃശൂർ കോർപറേഷൻ റവന്യൂ ഓഫീസർ നാദിർഷ വിജിലൻസ് പിടിയിൽ

Above Post Pazhidam (working)

തൃശൂര്‍ : കോര്‍പറേഷനിലെ റവന്യൂ ഓഫിസര്‍ കെ.നാദിര്‍ഷ കൈക്കൂലി വാങ്ങുന്നതിനിെട വിജിലന്‍സിന്റെ പിടിയിലായി. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്. തൃശൂര്‍ കോര്‍പറേഷന്‍ മേഖല ഓഫിസിലെ റവന്യൂ ഓഫിസര്‍ കെ.നാദിര്‍ഷ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. കൂര്‍ക്ക‍ഞ്ചേരി മേഖല ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്നു.

Ambiswami restaurant

കോര്‍പറേഷന്‍ കൗണ്‍സിലറായ രാഹുലിനോടാണ് കൂലിപ്പണിക്കാരന്‍ പരാതി പറഞ്ഞത്. വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് രണ്ടായിരം രൂപ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.പിന്നാലെ, തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി: ജിം പോളിന് പരാതി നല്‍കി. വിജിലന്‍സ് നല്‍കിയ രണ്ടായിരം രൂപയുമായി പരാതിക്കാരന്‍ കോര്‍പറേഷന്‍ മേഖലാ ഓഫിസില്‍ എത്തി.

Second Paragraph  Rugmini (working)

പണം വാങ്ങി പാന്റിന്റെ കീശയില്‍ തിരുകി. വിജിലന്‍സ് എത്തി കൈക്കൂലി പണമുള്ള പാന്റ് ഊരിയെടുത്തു. ഉദ്യോഗസ്ഥനെ മുണ്ടുടുപ്പിച്ചാണ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഉദ്യോഗസ്ഥന്റെ ക്വാര്‍ട്ടേഴ്സിലും വിജിലന്‍സ് പരിശോധന നടത്തി. ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും

Third paragraph