Header 1 vadesheri (working)

ചാവക്കാട് കോടതിയിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് കോടതിയിലെ ജുഡീഷ്യൽ ഓഫീസർമാരും , അഭിഭാഷകരും , കോടതി ജീവനക്കാരും , വക്കീൽ ക്ലർക്കുമാരും കൂടി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു . ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . ജില്ലാ ജഡ്ജും ചാവക്കാട് പോക്സോ സ്പെഷ്യൽ ജഡ്ജുമായ അന്യാസ് തയ്യിൽ ദേശീയ പതാക ഉയർത്തി ആഘോഷ സമ്മേളനം ഉദ്ഘാടനംചെയ്തു .

First Paragraph Rugmini Regency (working)

സബ്ബ് ജഡ്ജ് വി വിനോദ് ആമുഖ പ്രസംഗം നടത്തി . ഭരണഘടനയുടെ പ്രസക്തിയെ കുറിച്ച് മുൻസിഫ് ഡോ അശ്വതി അശോക് , മജിസ്ട്രേറ്റ് ശാരിക സത്യൻ ക്ലാസ് എടുത്തു . അഡ്വ സിജു മുട്ടത്ത് , ശിരസ്തിദാർ ഇ പി ശ്രീജ , ജൂനിയർ സൂപ്രണ്ട്മാർ കെ ജി മണികണ്ഠൻ , എം ആർ സുജ , ക്ലാർക്ക് അസ്സോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ , ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വിനോദ് വി നായർ എന്നിവർ ആശംസകൾ നേർന്നു .