Header 1 vadesheri (working)

‘റികണക്റ്റിങ് യൂത്ത് ‘ താലൂക്ക് തല ഉത്ഘാടനംനടന്നു

Above Post Pazhidam (working)

ചാവക്കാട് : ജില്ല നിയമ സേവന അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക്‌ നിയമ സേവന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘റികണക്റ്റിങ് യൂത്ത് ‘എന്ന ആൻ്റി നാർകോട്ടിക്ക് ക്യാമ്പയിന്റെ ചാവക്കാട് താലൂക്ക് തല ഉത്ഘാടനംനടന്നു.

First Paragraph Rugmini Regency (working)

മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂളിൽ
ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സരിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സീനത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.കുന്നംകുളം എക്സൈസ് ഓഫീസ് സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് രാജ് മയക്കുമരുന്നിൻ്റെ ദൂഷ്യ വശങ്ങൾ എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസെടുത്തു.

Second Paragraph  Amabdi Hadicrafts (working)

സബ് ഇൻസ്പെക്ടർ ലോഫിരാജ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി,
മുനക്കകടവ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസ്, സ്റ്റാഫ് സെക്രട്ടറി ധ്വനി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി വിനോദ് വി നായർ, പാരാ ലീഗൽ വളണ്ടിയർമാരായ സുപ്രിയ, ഹിബ , ഷറീന എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 150 ഓളം വിദ്യാർഥികൾ പങ്കെടുത്തു.