പീഡന കേസിൽ പ്രതിക്ക് 20 വർഷ തടവും പിഴയും ,കൂട്ടു പ്രതിയായ യുവതിക്ക് ആറ് വർഷം തടവും
കുന്നംകുളം : പീഡന കേസിൽ പ്രതിക്ക് 20 വർഷ തടവും ,കൂട്ടു പ്രതിയായ യുവതിക്ക് ആറ് വർഷം തടവും. കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കെണ്ടത്തി വിധി പ്രഖ്യാപിച്ചത്.2006ല്‍ കുന്നംകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്തു വന്നിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായിരുന്ന ഒന്നാം പ്രതി കുന്നംകുളം സീനിയര്‍ ഗ്രൗണ്ട് ചെറുപനക്കല്‍ വീട്ടില്‍ ബേബി മകന്‍ ഷാജിയാണ് പെണ്‍കുട്ടിയെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് തുളസി മാലയിട്ട് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് ഗുരുവായൂര്‍ അമ്പലത്തിനടുത്തുളള ലോഡ്ജില്‍ വച്ച് ബലാല്‍സംഗം ചെയ്തത്.
വിവാഹം കഴിക്കാതെ കബളിപ്പിച്ച പ്രതി വിവാഹം കഴിച്ച് ഭാര്യയാക്കി വീട്ടില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് 2009ല്‍ ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തിയിരുന്ന രണ്ടാം പ്രതി വടക്കേക്കാട് തൊഴിയൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ തോമാസ് ഭാര്യ ആലീസിന്റെ പുതുശ്ശേരിയിലുള്ള വാടക വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ആലീസിന്റെ ഒത്താശയോടും സഹായത്താലും ബലാല്‍സംഗം ചെയ്തുവെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് അമിതമായ രക്തസ്രാവം ഉണ്ടാവുകയും, പ്രതികള്‍ പെണ്‍കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കേസില്‍ പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ്. കെ എസ് ബിനോയ് ഹാജരായി. 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും തെളിവുകള്‍ നിരത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജ് എം പി ഷിബുവാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തി ഇരുവര്‍ക്കും തടവ് ശിക്ഷയും, 2, 25,000 രൂപ പിഴയും വിധിച്ചത്. 2009ല്‍ നടന്ന സംഭവത്തില്‍ കുന്നംകുളം പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി സി ഹരിദാസന്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ എം ബി ബിജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഒന്നാം പ്രതി ഷാജിക്ക് 2 വകുപ്പുകളിലായി 20 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ആലീസിന് 6 വര്‍ഷം കഠിന തടവും ഇരുപത്തിയഞ്ചായിരം രൂപ പിഴയുമാണ് ശിക്ഷ.