
രാമായണ മാസാചരണത്തിന് സമാപനമായി:മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ഗുരുവായൂർ : ഒരു മാസമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടത്തിവന്ന രാമായണ മാസാചരണ പരിപാടികൾക്ക് പരിസമാപ്തിയായി.
രാമായണ മാസാചരണ സമാപന ദിനമായ ഇന്ന് രാമായണ പാരായണം ഡോ. മുരളി പുറനാട്ടുകര നിർവ്വഹിച്ചു.

രാവിലെ 9 ന് നടന്ന രാമായണ മാസാചരണ സമാപന യോഗത്തിൽ കവിയും അധ്യാപക ശ്രേഷ്ഠനുമായ .രാധാകൃഷ്ണൻ കാക്കശ്ശേരി ഭദ്രദീപം തെളിയിച്ചു. സാംസ്‌കാരിക സമ്മേളനവും സമ്മാനദാനവും ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. രാമായണ പാരായണ, പ്രശ്നോത്തരി മത്സരങ്ങളിൽ വിജയിച്ച സ്കൂൾ, കോളേജ് ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കും ദേവസ്വം ജീവനക്കാർക്കും ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു ഭരണ സമിതി അംഗം. സി. മനോജ്
ദേവസ്വം വേദ സംസ്കാര പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി, ലൈബ്രറി ഉപദേശക സമിതി അംഗം .ഷാജു പുതൂർ എന്നിവർ സംസാരിച്ചു.
വൈകീട്ട് 6 ന് ഡോ. പി.സി. മുരളീ മാധവൻ പ്രഭാഷണം നടത്തി. രാത്രി അയ്യപ്പചരിതം – നൃത്തനാടകം അരങ്ങേറി സിനിമ, സീരിയൽ താരംശാലുമേനോനും സംഘവും നയിച്ച ചങ്ങനാശ്ശേരി ജയകേരള നൃത്ത കലാലയമായിരുന്നു അവതരണം.