രാജീവ് ഗാന്ധി ചരമ വാർഷികത്തിൽ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്തു

ഗുരുവായൂർ : അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്ത് രാജീവ് ഗാന്ധിയുടെ ഇരുപത്തിയെട്ടാം ചരമ വാര്‍ഷികം ആചരിച്ചു. ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്തത്. ബ്ലോക്ക് മുന്‍ പ്രസിഡന്റ് ആര്‍ രവികുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബാലന്‍ വാറനാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷൈലജ ദേവന്‍ പുതപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. കെ.പി ഉദയന്‍, അരവിന്ദന്‍ പല്ലത്ത്, ശിവന്‍ പാലിയത്ത്, കെ.പി.എ റഷീദ്, എം.കെ ബാലകൃഷ്ണന്‍, സ്റ്റീഫന്‍ ജോസ്, പി.കെ ജോര്‍ജ്ജ്, സി അനില്‍കുമാര്‍, പ്രിയ രാജേന്ദ്രന്‍, ശ്രീദേവി ബാലന്‍, മേഴ്‌സി ജോയ്, ഗോപി മനയത്ത്, നിഖില്‍ ജി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Astrologer