റേഡിയേഷൻ മെഷീൻ ട്രൂ ബീം ലീനിയർ ആക്സിലറേറ്റർ 2.0 അമലയിൽ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ : കാൻസർ റേഡിയേഷൻ ചികിത്സ വിഭാഗത്തിൽ ഏറ്റവും പുതിയ റേഡിയേഷൻ മെഷീൻ ട്രൂ ബീം ലീനിയർ ആക്സിലറേറ്റർ 2.0 ന്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ കളക്ടർ . കൃഷ്ണ തേജ ഐഎഎസ് നിർവഹിച്ചു. ദേവമാതാ പ്രൊവിഷ്യൽ ഡോ ഫാ ഡേവിസ് പനക്കൽ സി എം ഐ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു.
ലോകത്തിൽ തന്നെ ഉള്ളതിൽ വെച്ച് ഏറ്റവും പുതിയതും കേരളത്തിലെ ആദ്യത്തേതുമായ ട്രൂ ബീം ലീനിയർ ആക്സിലറേറ്റർ വേർഷൻ 2.0 ആണ് ഇനിമുതൽ അമലയിലെ കാൻസർ രോഗികൾക്ക് ആശ്വാസം നൽകാൻ ഉപയോഗിക്കുക എന്ന് റേഡിയേഷൻ ചികിത്സ വിഭാഗം മേധാവി ഡോക്ടർ ജോമോൻ റാഫേൽ അഭിപ്രായപെട്ടു.
അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ സി എം ഐ, ഫാദർ തോമസ് വാഴക്കാല സി എം ഐ, ഫാദർ ഡെൽജോ പുത്തൂർ സി എം ഐ, ഡോക്ടർ രാജേഷ് ആന്റോ, ഡോക്ടർ റെന്നീസ് ഡേവിസ്, ഫിസിസ്റ്റ് ശിവകുമാർ, വാർഡ് മെമ്പർ നിതീഷ് എന്നിവർ പ്രസംഗിച്ചു.