Header 1 vadesheri (working)

കവി രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : നവതിയിലെത്തിയ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും ഗുരുവായൂരിന്റെ ഗുരുനാഥനും കൂടിയായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർക്ക് ശിഷ്യരും ഗുരുവായൂരിലെ സുഹൃത്സംഘവും ചേർന്ന് ആദരവ് നൽകി .രുഗ്മണി റീജൻസിയിൽ നടന്ന ആദരസദസ്സ്എൻ. കെ. അക്ബർ എംഎൽഎ ഉത്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അധ്യക്ഷതവഹിച്ചു. മുൻ എം. എൽ. എ.കെ. വി. അബ്ദുൾ ഖാദർ മുഖ്യാതിഥിയായി. ചടങ്ങിൽ രാധാകൃഷ്ണൻ മാസ്റ്ററുടെ “മണ്ണ്,മനസ്സ്,മയിൽപീലി ‘എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു.
ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുസ്തക പ്രകാശനം നിർവഹിച്ചു.

Second Paragraph  Amabdi Hadicrafts (working)


കെ വി.അബ്ദുൾ ഖാദർ കോപ്പി ഏറ്റുവാങ്ങി.പി. രാമൻ പുസ്തക പരിചയം നടത്തി. നഗരസഭ കൗൺസിലർ കെ പി ഉദയൻ, ജി. കെ.പ്രകാശൻ,
പ്രസാദ് കാക്കശ്ശേരി, കെ. കെ.മനോജ് , നളിൻ ബാബു, ഐ. പി. രാമചന്ദ്രൻ, അഡ്വ: രവി ചങ്കത്ത് ,മധു. കെ. നായർ, കണിയാശ്ശേരി രതീഷ്, എം. സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.