Post Header (woking) vadesheri

പുതുവത്സര ദിനത്തിൽ കണ്ണന് പൊന്നിൻ കിരീടം

Above Post Pazhidam (working)

ഗുരുവായൂർ : പുതുവത്സരദിനത്തിൽ ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി പൊന്നിൻ കിരിടം. 218 ഗ്രാം ( 27 പവൻ )തൂക്കം വരുന്ന സ്വർണ്ണകിരീടം സമർപ്പിച്ചത് തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഷോമകൃഷ്ണയാണ്

Ambiswami restaurant

ഇന്ന് ഉച്ച പൂജയ്ക്ക് നടയടക്കും മുൻപ് ആയിരുന്നു സമർപ്പണം. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.

ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ സി.ആർ. ലെജുമോൾ , വഴിപാട് സമർപ്പണം നടത്തിയ ഷോമകൃഷ്ണയുടെ ബന്ധുക്കൾ എന്നിവർ സന്നിഹിതരായി

Second Paragraph  Rugmini (working)