Post Header (woking) vadesheri

യൂത്ത് കോൺഗ്രസ് , മഹിളാ കോൺഗ്രസ് നേതാക്കൾക്ക് സ്വീകരണം നൽകി

Above Post Pazhidam (working)

ചാവക്കാട്:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗവും,മണത്തല മേഖലയിലെ നിയമിതരായ ഭാരവാഹികൾക്ക് സ്വീകരണവും നടന്നു.സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ.സോയ ജോസഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.അശോകൻ തേർളി അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നേതാവ് നൗഫലിനെയും,മഹിളാ കോൺഗ്രസ് നേതാക്കളെയും ആക്രമിച്ച് പരുക്കേൽപ്പിച്ച സിപിഎംകാർക്കെതിരെ പ്രതിഷേധ പ്രതിജ്ഞ എടുത്തു.

Ambiswami restaurant

ചാവക്കാട് മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് അബ്ദുൽ സലാം,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.സി.സരൂക്ക്,ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി,ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി.എൻ.ഷിഹാബ്,മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഷാഹിദ പേള,റുക്കിയ ഷൗകത്തലി,ഷാഹിദ മുസ്തഫ,മഹിളാ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,റൂറൽ ബാങ്ക് ഡയറക്ടർമാരായ സനൂബ് താമരത്ത്,അഷറഫ് ബ്ലാങ്ങാട് എന്നിവർക്ക് സ്വീകരണം നൽകി.

Second Paragraph  Rugmini (working)

ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,മുൻ ബ്ലോക്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ,കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ്,ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ,ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ് എന്നിവർ സംസാരിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി സി.പി.കൃഷ്ണൻ മാസ്റ്റർ,ഖജാൻജി പി.ടി.ഷൗകത്ത് അലി,രക്ഷാധികാരി ഇസഹാഹ്,സി.കെ.സക്കീർ,പി.എൻ.ഷിഹാബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Third paragraph