Post Header (woking) vadesheri

പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക്, കോൺഗ്രസ്‌ പാനലിന് വൻ വിജയം .

Above Post Pazhidam (working)

ഗുരുവായൂർ: കുറുമുന്നണിയെ പരാജയപ്പെടുത്തി പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാനലിന് വൻ വിജയം. ബാങ്ക് പ്രസിഡന്റ് ആയിരുന്ന പി ഗോപാലന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ പാനലിനെതിരെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തവരുടെ നേതൃത്വത്തിലുള്ള ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറവും മുസ്ലിം ലീഗും സഖ്യം ചേർന്നാണ് മത്സരിച്ചത്.

Ambiswami restaurant

എട്ട് ജനറൽ സീറ്റ്, മൂന്ന് വനിത സീറ്റ്, ഒരു പട്ടികജാതി സംവരണ സീറ്റ്, ഒരു നിക്ഷേപക സീറ്റുമടക്കം 13 സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത്. മുഴുവൻ സീറ്റിലും ജില്ലാ കോൺഗ്രസ് അംഗീകരിച്ച പി. ഗോപാലന്‍റെ നേതൃത്വത്തിലുള്ള സ്ഥാനാർഥികൾ വിജയിച്ചു.

Second Paragraph  Rugmini (working)

പി അബ്ദുൽ ഗഫൂർ( പി പി ബാബു ), കബീർ തെങ്ങിൽ, പി.ഗോപാലൻ, ടിപ്പു ആറ്റുപുറം, പ്രിയേഷ് . എ ഡി, മുഹമ്മദാലി കോറോത്തയിൽ, മൂസ ആലത്തയിൽ, രാജേഷ് പാഴിയൂർ, അനീഷ നസീർ, യശോദര (തങ്ക കുട്ടി), രമണി അശോകൻ, കെ പി ധർമ്മൻ, ഭാസ്കരൻ കോട്ടേപ്പാട്ട് എന്നിവർ ആണ് കോൺഗ്രസ് പാനലിൽ വിജയിച്ചത്