പുന്നയിലെ ഗുണ്ടയെ കാപ്പ നിയമം പ്രകാരം ജയിലിലടച്ചു.
ചാവക്കാട് . തൃശൂർ ജില്ലാ കളക്ടറുടെകരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പുന്ന രായംമരക്കാര്‍ അബ്ദുൾ കരീമിന്റെ മകൻ ഫവാസ്, 32,നെയാണ് ഗുരുവായൂർഎ സി പി , കെ എം ബിജു.വി .ന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വിമൽ.വി.വി., ചാവക്കാട് സബ്ബ് ഇൻസ്പെക്ടര്‍ വിഷ്ണു,വി.നായര്‍, എ.എസ്.ഐ. താജി, സിവിൽ പോലീസ് ഓഫീസര്‍മാരായ രെജിത്ത്, ശിവപ്രസാദ്, അനൂപ് എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത് .
ചാവക്കാട്, തിരൂര്‍ സ്റ്റേഷനുകളിലായി ഫവാസിനെതിരെ കൊലപാതകശ്രമം, മോഷണം, ദേഹോപദ്രവം ഏൽപ്പിക്കുക, സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക, അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക, സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച മയക്കുമരുന്ന് കൈവശം വെക്കുക, സ്കൂൾ കുട്ടികളടക്കമുള്ളമുള്ളവര്‍ക്ക് എം.ഡി.എം.എ. പോലുള്ള മയക്കുമരുന്ന് വസ്തുക്കൾ വിൽക്കുക തുടങ്ങിയ പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയാ ണെന്ന് പോലീസ് അറിയിച്ചു ,
. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലായി ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി പതിനേഴാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പാ നിയമനടപടികൾപ്രകാരം നടപടികൾ ചുമത്തുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലാക്കി