ചാവക്കാട് നൗഷാദ് വധം ,മുഖ്യ പ്രതികളെ രക്ഷപ്പെടുത്താൻ ഉള്ള നീക്കമെന്ന് ആരോപണം
ചാവക്കാട് : പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതികളെ ഒഴിവാക്കി സംഭവത്തിൽ പങ്കെടുത്ത അപ്രധാനികളെ മാത്രം ഹാജരാക്കാനുള്ള നീക്കം എന്ന് ആരോപണം .ഇതിന് ഒരു വിഭാഗം ഉദ്യോഗസ്ഥർ തയ്യാറാല്ലത്തത് കൊണ്ടാണ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് നീണ്ടു പോകുന്നതെന്നതെന്ന് പറയുന്നു . എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിലും ഇതേ സംവിധാനമാണ് നടപ്പിലാക്കിയതത്രെ . യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്താൽ ഇതിനു മുൻപ് നടത്തിയ സമാന കൊലക്കേസുകളെ സംബന്ധിച്ച വിവരം പുറത്തു വരുമെന്ന ഭയവും പ്രതികൾക്കുണ്ട് . അതില്ലാതിരിക്കാൻ ഉന്നത തല നീക്കം സജീവമാണ് .
ഇതിനിടെ യഥാര്‍ത്ഥ പ്രതികളെ പിടിക്കൂടിയില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസിനു നേത്യത്വം നല്‍കേണ്ടിവരുമെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു
നൗഷാദിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്ത അക്രമങ്ങളും കൊലപാതകങ്ങളുമാണ് നടന്നു വരുന്നത്. സംഘടിതമായി നടത്തിയ കൊലപാതകം പുറത്തു കൊണ്ടുവരുവാനും പ്രതികളെ പിടിക്കൂടാനും പൊലീസ് തയ്യാറാവണം. കൊലപാതകം നടന്ന് രണ്ടു ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ കുറിച്ചു സൂജനകള്‍ പൊലീസിനു ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.
ഇത് പൊലീസിന്‍റെ വീഴ്ചയാണന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ജില്ലാ മണ്ഡലം നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു