Header 1 vadesheri (working)

പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ടി 7ന്

Above Post Pazhidam (working)

ചാവക്കാട് :  പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീ ബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഷഷ്ടി മഹോത്സവം നവംബർ 7ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ വിശേഷാൽ ഗണപതി ഹോമം, അഷ്ടദ്രവ്യാഭിഷേകം എന്നിവയും ഉണ്ടാകും.ഉച്ചതിരിഞ്ഞ് മൂന്നിന് മുക്കുട്ടക്കൽ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്ന് പൂക്കാവടി,നാദസ്വരം,സ്വാമി തുള്ളൽ, ഉടുക്ക് പാട്ട് , ശിങ്കാരി, കാവടി എന്നിവയോടെ പൂത്താലം എഴുന്നള്ളിപ്പ് ഉണ്ടാകും

First Paragraph Rugmini Regency (working)

. വൈകിട്ട് ആറിന് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ സമാപിക്കുകയും തുടർന്ന് ദീപാരാധന, ഭദ്രകാളിക്ക് ഭഗവത് സേവ,വിശേഷാൽ പൂജ എന്നിവയും രാത്രി 7 മുതൽ തിരുവാതിരക്കളി, ഭക്തർക്ക് അന്നദാനവും ഉണ്ടാകും. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം ഗുരുവായൂർ എ.സി. പി. കെ. എം. ബിജു ഉദ്ഘാടനം ചെയ്യും. പ്രമുഖ ജോത്സ്യൻ മേഴത്തൂർ ഉണ്ണികൃഷ്ണ പണിക്കരുടെയും പേരകം ഉദയൻ പണിക്കരുടെയും നേതൃത്വത്തിൽ അഷ്ടമംഗല പ്രശ്നത്തിന്റെ പരിഹാര കർമ്മങ്ങൾ നവംബർ 9,10, 11 തീയതികളിളായി തന്ത്രി  ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.

മാളികപ്പുറത്തമ്മ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ 24ന് മണത്തല തത്വമസി വിളക്ക് സംഘം ജനാർദ്ദനൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ എട്ടാമത് ദേശവിളക്ക് മഹോത്സവം സംഘടിപ്പിക്കും. ഭാരവാഹികളായ രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്,ജനറൽ സെക്രട്ടറി വി. പ്രേംകുമാർ, വൈസ് പ്രസിഡന്റ് വി.എ. സിദ്ധാർത്ഥൻ, ഖജാൻജി സി.കെ. ബാലകൃഷ്ണൻ,സെക്രട്ടറിമാരായ ഇ.വി. ശശി, പി.സി.വേലായുധൻ, ഭരണസമിതി അംഗം വി. ജിബുഎന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)