Post Header (woking) vadesheri

പുന്ന ജിഎംഎൽപി സ്കൂൾ ശതാബ്ദി സ്മാരക സമർപ്പണം

Above Post Pazhidam (working)

ചാവക്കാട് : പുന്ന പുനർജ്ജനി ഗൾഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച പുന്ന ജിഎംഎൽപി സ്കൂൾ ശതാബ്ദി സ്മാരക സമർപ്പണം നാളെ (6ന്) നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3.30ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങ് എൻ. കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്ത് ശതാബ്ദി സ്മാരക സമർപ്പണം നിർവഹിക്കും. മൂന്ന് കലാകാരന്മാർ 20 ദിവസം കൊണ്ട് സ്റ്റീലും കമ്പിയും സിമന്റിലുമായാണ് ശില്പം നിർമ്മിച്ചിട്ടുള്ളത്.ചടങ്ങിൽ നവതിയുടെ നിറവിലെത്തിയ രാധാകൃഷ്ണൻ മാസ്റ്ററെ ആദരിക്കും.

Ambiswami restaurant

സ്കൂളിന്റെ നൂറാം വാർഷികാഘോഷം വൻ വിജയകരമാക്കിയ സംഘാടകസമിതി അംഗങ്ങളെയും പ്രമുഖ കലാകാരന്മാരെയും മുഖ്യശില്പി , സ്കൂൾ നാടകത്തിലെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച പ്രതിഭകളെയും നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ആദരിക്കും. ഭാരവാഹികളായ പ്രസിഡന്റ് വേണുഗോപാൽ കരിപ്പോട്ട്, ജനറൽ സെക്രട്ടറി കെ. കെ.സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ടി. കെ. ദാസൻ, എം. ടി.വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)