Madhavam header
Above Pot

ഗുരുവായൂരപ്പന്റെ 27.5 ലക്ഷം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ നന്ദകുമാർ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ സ്വർണ വെള്ളി ലോക്കറ്റുകൾ വിറ്റ തുക ബാങ്കിൽ അടക്കാതെ തട്ടിയെടുത്ത കേസിൽ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു .ഗുരുവായൂർ തമ്പുരാൻ പടി ആലുക്കൽ ക്ഷേത്രത്തിന് സമീപം കൃഷ്ണ കൃപയി ൽ പി ഐ നന്ദകുമാറിനെ യാണ് ഗുരുവായൂർ എ സി പി ജി സുരേഷ് കുമാറിന്റെ നിർദേശ പ്രകാരം ടെമ്പിൾ എസ് എച് ഒ സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത് .

Astrologer

27 .5 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ദേവസ്വ ത്തിന്റെ പരാതിയിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത് .പണം നഷ്ടപ്പെട്ട വിവരം ഭരണ സമിതിയെ അറിയിക്കാതെ അഡ്മിനിസ്ട്രേറ്റർ ഒതുക്കി തീർക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉയർന്നിരുന്നു . മലയാളം ഡെയിലി .ഇൻ ആണ് തട്ടിപ്പ് നടന്ന വിവരം ആദ്യം പുറത്ത് കൊണ്ട് വന്നത് .വാർത്ത വന്നതോടെ ഒത്തു തീർപ്പ് നടക്കാതെ പോയി . ബാങ്ക് ഉടൻ തന്നെ നന്ദകുമാറിനെ സസ്‌പെൻഡ് ചെയ്തു .നഷ്ട പെട്ട പണത്തിലേക്ക് ആയി 16 ലക്ഷം രൂപ തിരിച്ചടച്ചു . .

2018 -2019 കാലത്ത് കണക്ക് പരിശോധിച്ചപ്പോഴാണ് 27.5 ലക്ഷം രൂപ തട്ടിയെടുത്തത് കണ്ടെത്തിയത് . ഇനി 2019 -20 ,2020- 21 എന്നീ വർഷത്തെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ തട്ടിയെടുത്ത തുക ഇതിന്റെ രണ്ടിരട്ടി വരും എന്നാണ് സംശയിക്കുന്നത് . കണക്കിൽ കണ്ടെത്തിയ 27 .5 കോടിയുടെ രണ്ടു വർഷത്തെ പലിശയും കൂട്ടിയാൽ തുക പിന്നെയും ഉയരും . സ്വർണ ലോക്കറ്റ് വിൽക്കുന്ന തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണം എന്ന് ഹൈക്കോടതി ഉത്തരവ് ഉള്ളത് കൊണ്ടാണ് ഈ പണം പഞ്ചാബ് നാഷണൽ ബാങ്കിൽ മാത്രം .നിക്ഷേപിക്കുന്നത് .

കാലങ്ങളായി ഗുരുവായൂരദേവസ്വത്തിലെ കണക്കുകൾ പരിശോധിച്ചിരുന്നത് കേരളത്തിലെ പ്രശസ്തരായ തൃശ്ശൂരിലെ വർമ്മ ആൻറ് വർമ്മ എന്ന കമ്പനിയായിരുന്നു .അവരുടെ ഓഡിറ്റ് കുറ്റമറ്റതായിരുന്നു . എന്നാൽ വിവാദ നായകൻ എൻ രാജു ദേവസ്വം ഭരണ സമിതി അംഗമായിരുന്ന സമയത്താണ് വർമ ആൻഡ് വർമ കമ്പനിയെ ഓടിച്ചു വിട്ട് മറ്റൊരു സ്വകാര്യ വ്യക്തിയെ ഓഡിറ്റ് ചുമതല ഏൽപ്പിച്ചതത്രെ . അതിനു ശേഷമാണു കണക്കിൽ കൃത്രിമം കയറി തുടങ്ങിയതെന്നാണ് ദേവസ്വം ജീവനക്കാർ നൽകുന്ന വിവരം

Vadasheri Footer