Header 1 vadesheri (working)

പുനലൂർ സോമരാജിന് ശിവ പത്മം പുരസ്കാരം സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നായർ സമാജത്തിൻ്റെ നേതൃത്വത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു. ശിവ പത്മം പുരസ്കാരം പുനലൂർ സോമരാജിന് ജസ്റ്റിസ് പി. സോമരാജൻ സമ്മാനിച്ചു. അഡ്വ. രവി ചങ്കത്തിന് കർമശ്രീ പുരസ്കാരവും പുഷ്‌കല കൃഷ്‌ണമൂർത്തിക്ക് നാരായണീയ കൗസ്തുഭം പുരസ്കാരവും സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ദീപം തെളിച്ചു. പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ജി.കെ. പ്രകാശൻ, രേണുക ശങ്കർ, കെ. രവീന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. എം. നിർമ്മലൻ മേനോൻ, വി. അച്യുതകുറുപ്പ്, കെ. രവീന്ദ്രൻ നമ്പ്യാർ, വി. ശ്രീകൃഷ്ണൻ, രമേശ്‌ നായർ തലപ്പിള്ളി, ഭഗവാൻ ഉണ്ണികൃഷ്ണൻ, പി. വേണുഗോപാലൻ നായർ, പ്രേമകുമാരൻ നായർ, പി. ടി. ചന്ദ്രൻ നായർ, ജനാർദ്ദനൻ നായർ കരിമ്പിൽ, അകമ്പടി മുരളീധരൻ നായർ, അകമ്പടി ബാലകൃഷ്ണൻ നായർ, ശ്രീകുമാർ പി. നായർ എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)

ശ്രീഗുരുവായൂരപ്പന് ശ്രീലകത്ത് നെയ് വിളക്ക് സമർപ്പണം, ഗണപതിഹോമം, കുറൂരമ്മയുടെ ബിംബത്തിൽ മാലചാർത്തൽ, പുഷ്പാർച്ചന എന്നിവ രാവിലെ നടന്നു. ശ്രീഗുരുവായൂരപ്പ സന്നിധിയിൽ നിന്ന് നാഗസ്വരം, നാമജപം എന്നിവയുടെ അകമ്പടിയോടെ ശ്രീകൃഷ്‌ണവിഗ്രഹവും ശ്രീമന്നാരായണീയവും എഴുന്നള്ളിച്ചു. ശ്രീദേവി കെ. നായർ, സിന്ധു ബി. നായർ, ശ്രീകുമാരി എ. നായർ, ശ്യാമള പി. നായർ, രാധിക എസ്. നായർ, മിനി നായർ തുടങ്ങിയവർ നേതൃത്വം നൽകി