ഇരിങ്ങാലക്കുടയിൽ പറമ്പിൽ പുല്ലിന് തീ പടർന്ന് വയോധികൻ വെന്ത് മരിച്ചു
ഇരിങ്ങാലക്കുട : പറമ്പിൽ പുല്ലിന് തീ പടർന്ന് വയോധികൻ വെന്ത് മരിച്ചു. ഇരിങ്ങാലക്കുട ഊരകം മണിമാടത്തിൽ സുബ്രൻ (75) ആണ് പൊള്ളലേറ്റ് വെന്ത് മരിച്ചത്. ഇന്ന് രാവിലെ പുല്ലൂരിൽ പള്ളിക്ക് പിൻവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറോളമുള്ള തെങ്ങിൻ പറമ്പിലെ പുല്ലിന് തീ പടർന്ന് പിടിക്കുകയായിരുന്നു.
പറമ്പിലെ തൊഴിലാളിയാണ് സുബ്രൻ. തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ തീയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാരുടെയും ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കിയതിന് ശേഷമാണ് പൊള്ളലേറ്റ് അവശ നിലയിൽ കിടന്നിരുന്ന സുബ്രനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു