Post Header (woking) vadesheri

പുകവലിക്കുന്നതിനിടെ മുണ്ടിലേയ്ക്ക് വീണ തീ ആളിപ്പടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു.

Above Post Pazhidam (working)

തൃശ്ശൂര്‍: പുകവലിക്കുന്നതിനിടെ മുണ്ടിലേയ്ക്ക് വീണ തീ ആളിപ്പടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍ ഐനിക്കല്‍ ലൂയിസ് (65) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്

Ambiswami restaurant


പെരിങ്ങോട്ടുകരയില്‍ ചൊവ്വാഴ്ച ഉച്ചയോടെ വീടിന് മുന്‍വശത്ത് വച്ച്‌ പുകവലിക്കുന്നതിനിടെയാണ് സംഭവം. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തില്‍ മുണ്ടില്‍ വീഴുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു