Header 1 vadesheri (working)

ഭാഷാപണ്ഡിതൻ പ്രൊഫസര്‍ പി.നാരായണമേനോന്‍ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : ഭാഷാപണ്ഡിതനും, കേരളവര്‍മ്മ കോളേജിലെ മലയാളം വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണമേനോന്‍ (83) നിര്യാതനായി വാര്‍ധക്യസഹജ്യമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരുന്നതിനിടെ രാത്രി 8.15ഓടെയായിരുന്നു അന്ത്യം.

First Paragraph Rugmini Regency (working)

ജനകീയ പ്രതിരോധങ്ങളുടെയും ബലന്വേഷണങ്ങളുടെയും മുന്നില്‍ നിന്ന അധ്യാപകനായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ചരിത്രം, സാഹിത്യം, സ്ത്രീ ദളിത് വാദങ്ങള്‍, ഭാഷ, വ്യാകരണം, പാഠ്യപദ്ധതി, പാഠപുസ്തകം, അധ്യാപനം എന്നീ മേഖലകളിലെല്ലാം സംവാദാത്മക ബോധന രീതിയിലൂടെ ബഹുസ്വരതയുടെ രാഷ്ട്രീയം വായിച്ചെടുക്കാനും തോറ്റവരുടെ ചരിത്രം പുനര്‍നിര്‍മിക്കാനും ഈ ജനകീയ ഗുരു കേരളീയ സമൂഹത്തെ പ്രചോദിപ്പിച്ചു.

Second Paragraph  Amabdi Hadicrafts (working)

2021-ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനര്‍ഹനായ പ്രൊഫ.പി.നാരായണമേനോനനെ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുപോകും. അത്രയും സമയം വീട്ടില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഭാര്യ- ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ ചന്ദ്രമണി. മകന്‍- ഹരീഷ് .മരുമകള്‍ പ്രിയ ഹരീഷ്.