Post Header (woking) vadesheri

പ്രിയനന്ദനെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

തൃശ്ശൂര്‍> സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍എസ്‌എസ് മുഖ്യശിക്ഷകായിരുന്ന വല്ലച്ചിറ സ്വദേശി സരോവര്‍(26)നെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ശബരിമല വിഷയത്തില്‍
അയ്യപ്പനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലാണ‌് പ്രിയനന്ദന് നേരെ ആക്രമണം നടത്തിയത‌്

Ambiswami restaurant

വെള്ളിയാഴ്ച രാവിലെയാണ് പ്രിയനന്ദന്റെ തൃശ്ശൂ‍ര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍വെച്ചാണ‌് ആര്‍എസ്‌എസ് സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും.കുറച്ചുദിവസങ്ങളായി ആര്‍എസ്‌എസ് സംഘം പ്രിയനന്ദനനെ പിന്‍തുടരുന്നുണ്ട്. പല ദിവസങ്ങളിലും കടയ്ക്കുസമീപം നിന്ന് ഭീഷണി മുഴക്കാറുണ്ട്. രാവിലെ പാല്‍ വാങ്ങുന്ന സമയം മനസിലാക്കി കാത്തിരുന്നാണ് ആക്രമിച്ചത്. പാത്രത്തില്‍ ചാണകവെള്ളം കലക്കി നേരത്തെ വഴിയരികില്‍ സൂക്ഷിച്ചിരുന്നു. കടയിലേക്ക് കയറുന്നതിനിടെ പെട്ടെന്ന് പിന്നില്‍നിന്നാണ് ആക്രമണമുണ്ടായത്. ഇത് സൂചനയാണെന്നും ബാക്കി പിന്നാലെ വരുമെന്നും ഭീഷണിമുഴക്കിയശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.