Header 1 = sarovaram
Above Pot

പ്രിയ വർഗീസിന്‍റെ നിയമനം, യു.ജി.സി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനം ശരിവെച്ച ഹൈകോടതി വിധിക്കെതിരെ യു.ജി.സി സുപ്രീംകോടതിയിൽ. ഹൈകോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ ആവശ്യപ്പെട്ടു.പ്രിയാ വർഗീസിന് അനുകൂലമായി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിക്ക് അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും യു.ജി.സി ചൂണ്ടിക്കാട്ടി.

Astrologer

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയാ വർഗീസിനില്ലെന്ന്​ ഹൈകോടതിയിൽ കേസ്​ നടക്കുമ്പോൾ യു.ജി.സി അറിയിച്ചിരുന്നു. ഇതു തള്ളിക്കൊണ്ടാണ് നിയമനം ഹൈകോടതി ശരിവെച്ചത്.ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനും പരാതിക്കാരനുമായ ഡോ. ജോസഫ് സ്കറിയ വ്യക്തമാക്കിയിരുന്നു. ഇതിന്​ പിന്നാലെ​ തന്‍റെ വാദംകേൾക്കാതെ വിധി പറയരുതെന്ന്​ ആവശ്യപ്പെട്ട്​ പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സ ഹരജി ഫയല്‍ചെയ്തിട്ടുണ്ട് .

അതേസമയം, ഏറെ വിവാദങ്ങള്‍ക്കൊടുവിൽ പ്രിയ വര്‍ഗീസിന് അടുത്തിടെ നിയമന ഉത്തരവ് നൽകിയിരുന്നു. 15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്നാണ് ജൂലൈ നാലിന് പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചത്. അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലാണ് നിയമനം.

Vadasheri Footer