Header 3

പ്രിയ വർഗീസ്, ദീപ നിശാന്ത് എന്നിവർക്കതിരെ അഡ്വ എ ജയശങ്കർ

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂര്‍ സര്‍വ്വകലാശാല നിയമന വിവാദത്തില്‍ പെട്ട അധ്യാപികയുമായ പ്രിയ വര്‍ഗീസിനെതിരെ അഭിഭാഷകന്‍ എസ്.ജയശങ്കര്‍.

കവിത മോഷണത്തിലൂടെ വിവാദത്തിലായ ദീപ നിശാന്ത് ഉള്‍പ്പെടെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ തങ്ങള്‍ക്ക് ലഭിച്ച ഉത്തരക്കടലാസ് പൂര്‍ണമായി നോക്കിയില്ലെന്നും അത് വഴി പരീക്ഷ ഫലം ആറുമാസം താമസിച്ചെന്നും എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടും ജയശങ്കര്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു.

Astrologer

പോസ്റ്റിന്റെ പൂര്‍ണരൂപം-

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമര്‍പ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടത്:

2019ഫെബ്രുവരിയില്‍ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റര്‍ ഉത്തരക്കടലാസ് പരിശോധന ക്യാമ്ബില്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ തങ്ങള്‍ക്കു ലഭിച്ച 165 ആന്‍സര്‍ ബുക്കില്‍ വെറും 35 എണ്ണം നോക്കി മാര്‍ക്കിട്ടു; ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തു.

അദ്ധ്വാനശീലരും കര്‍ത്തവ്യ വ്യഗ്രരുമായ ആ ആറു ഗുരുശ്രേഷ്ഠര്‍ താഴെ പറയുന്നവരാണ്.

1) ഡോ. രാജേഷ് എംആര്‍

2) ദീപ ടിഎസ്

3) പ്രിയ വര്‍ഗീസ്

4) ഡോ. ടികെ കല മോള്‍

5) ഡോ. ബ്രില്ലി റാഫേല്‍

6) ഡോ. എസ്. ഗിരീഷ് കുമാര്‍.

ഇവരില്‍ രണ്ടാം പേരുകാരി പ്രമുഖ കവിതാ മോഷ്ടാവും സാംസ്കാരിക നായികയുമാണ്- ദീപ നിശാന്ത്. മൂന്നാം പേരുകാരി നിയുക്ത കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍.

ഇവരുടെ ശ്രമഫലമായി റിസല്‍ട്ട് ആറു മാസം വൈകി എന്നും ഓഡിറ്റ് റിപ്പോര്‍ട്ട് തുടരുന്നു.

എന്നിട്ടോ? ഒരു പാരിതോഷികവും ലഭിച്ചില്ല. കാരണം, കലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ശ്രീ കേരളവര്‍മ്മ കോളേജും ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാര്‍ട്ടിയാണ്.