ചാവക്കാട് വിവാഹപൂർവ കൗൺസിലിങ് ക്ലാസുകൾ ആരംഭിച്ചു .
ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും എം.എസ്.എസും സംയുക്തമായി സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസിലിങ് ക്ലാസുകൾ കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . വിവാഹിതാരാകാൻ തയ്യാറെടുക്കുന്നവരും അടുത്തിടെ വിവാഹിതരായവരുമായ യുവതീ യുവാക്കളാണ് ഈ ക്ലാസിൽ പങ്കെടുക്കുന്നത്. മുഴുവൻ ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് സർക്കാർ സർട്ടിഫിക്കറ്റുകൾ നൽകും. സി.സി.എം.വൈ പ്രിൻസിപ്പൽ ഡോ. കെ.കെ സുലേഖ അധ്യക്ഷത വഹിച്ചു.
എം.എസ്.എസ് ജില്ലാ പ്രസിഡന്റ് ടി.എസ് നിസാമുദ്ദീൻ, സെക്രട്ടറി എ.കെ അബ്ദു റഹിമാൻ, അഡ്വ. കെ.എസ്.എ ബഷീർ, ഹാരിസ് കെ മുഹമ്മദ്, നൗഷാദ് തെക്കുംപുറം, എം.പി ബഷീർ, ബദറുദ്ദീൻ ഗുരുവായൂർ, കെ.എം ഷുക്കൂർ ചാവക്കാട്, പി.കെ സെയതാലിക്കുട്ടി എന്നിവർ സംസാരിച്ചു. ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. കുഞ്ഞിമോൻ ‘ഭാര്യ ഭർതൃ ബന്ധം’ എന്ന വിഷയത്തിൽ ഇന്ന് ക്ലാസെടുത്തു. നവംബർ 9, 16, 23 എന്നീ തിയ്യതികളിലാണ് ഇനി അടുത്ത ക്ലാസുകൾ നടക്കുക. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് നാലു വരെയാണ് സമയം