Header 1 vadesheri (working)

പ്രവാസിയുടെ ഭാര്യയും രണ്ട് മക്കളും വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

Above Post Pazhidam (working)

ഗുരുവായൂർ : കുന്നംകുളം പന്നിത്തടത്ത് പ്രവാസിയുടെ ഭാര്യയും രണ്ട് മക്കളും വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പന്നിത്തടം ചിറമനെങ്ങട് റോഡിൽ താമസിക്കുന്ന കാവിലവളപ്പിൽ വീട്ടിൽ ഹാരിസിന്റെ ഭാര്യ സെഫീന (28), മക്കളായ അജുവ (മൂന്ന്), അമൻ(ഒന്നര) എന്നിവരാണ് മരിച്ചത്.

First Paragraph Rugmini Regency (working)

ഞായറാഴ്ച രാവിലെയാണ് സംഭവം. മുകളിലെ കിടപ്പുമുറിയുടെ ബാൽക്കണിയിൽ തീകൊളുത്തി മരിച്ച നിലയിലാണ് മൂവരേയും കണ്ടെത്തിയത്. ഉമ്മയും സഹോദരങ്ങളും ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിൽ ജേഷ്ഠന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സംഭവം നടക്കുമ്പോൾ ഭർത്താവിൻ്റെ മാതാവ് വീട്ടിലുണ്ടായിരുന്നു.

രാവിലെ നടക്കാൻ ഇറങ്ങിയവർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. . ഭർത്താവ് ഹാരിസ് വിദേശത്താണ്. ആറു വയസ്സുള്ള മൂത്തമകളും ഷഫീനക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്

Second Paragraph  Amabdi Hadicrafts (working)

ബാൽക്കണിയിൽ നിന്ന് മണ്ണെണ്ണ കുപ്പിയും കവറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ബന്ധുവീട്ടിൽ പോയ ശേഷം രാത്രിയാണ് ഇവർ മടങ്ങിയെത്തിയത്. ഷഫീനക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏഴുവർഷം മുമ്പാണ് ഷഫീനയുടെ വിവാഹം നടന്നത്.

എരുമപ്പെട്ടി പോലീസും വിരൽ അടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം