
പ്രവാസി സിന്റിക്കേറ്റ് തട്ടിപ്പ് , ഒരു പ്രതി പിടിയിൽ
ചാവക്കാട് : പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ & മണി ട്രാൻസ്ഫർ തട്ടിപ്പു കേസിലെ ഒരു പ്രതി പിടിയിൽ തൃശൂർ വാളമുക്ക് കുറുവത്ത് വീട്ടിൽ തട്ടിൽ പുരുഷോത്തമൻ മകൾ ബേബി 65 യെ യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വിവിയുടെ നേതൃത്വത്തിൽ അന്തിക്കാടുളള വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

പ്രവാസി സിന്റിക്കേറ്റ് ഗോൾഡ് ലോൺ & മണി ട്രാൻസ്ഫർ ചാവക്കാട് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ പ്രതിയും, ഡയറക്ടർ ബോർഡ് അംഗങ്ങളായ മറ്റു പ്രതികളും ചേർന്ന്പ്രതികളുടെ സ്ഥാപനത്തിൽ സ്വർണ്ണം നിക്ഷേപിച്ചാൽ മാസംതോറും ഇൻസെന്റീവ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ അനുരാജ്.ടി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ റോബിൻസൺദാസ്, ബൽക്കീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു