Post Header (woking) vadesheri

പ്രവാസി പെൻഷൻ 10,000 രൂപയാക്കണം : പ്രവാസി കോൺഗ്രസ്

Above Post Pazhidam (working)

മലപ്പുറം : പ്രവാസി പെൻഷൻ 10,000 രൂപയാക്കണമെന്ന്പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം ആവശ്യപ്പെട്ടു മലപ്പുറം ചുങ്കത്തറയിൽ നടന്ന സമ്മേളനം പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ ഉദ്ഘാടനം ചെയ്തു . ഈ സാമ്പത്തിക വർഷം എട്ടര ലക്ഷം കോടി രൂപ ഭാരതത്തിലേക്കുകയും മുപ്പതിനായിരം കോടി രൂപ എമിഗ്രേഷൻ ഇനത്തിൽ ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്ത പ്രവാസി സമൂഹത്തോട് കേന്ദ്ര ഗവണ്മെന്റ് പുലർത്തുന്നത് ക്രൂരമായ നിസ്സംഗതയാണെന്നും ബദറുദ്ധീൻ പറഞ്ഞു.

Ambiswami restaurant

ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ സൃഷ്ടിക്കുന്ന ഭാരതത്തിൽ പക്ഷെ സ്വാതന്ത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷാനന്തരവും സമഗ്ര കുടിയേറ്റ നിയമം മരീചികയായി ത്തുടരുന്നത് രാഷ്ട്രത്തിന്റെ “അമ്പാസിഡർ” മാരായ പ്രവാസികൾക്ക് നാണക്കേടാണെന്നും ബദറുദ്ദീൻ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കാപ്പാട് അദ്ധ്യക്ഷം വഹിച്ചു സംസ്ഥാന സെക്രട്ടറി ശ്രീനി അമരമ്പലം ആമുഖ പ്രഭാഷണം നടത്തി.
റിട്ടയേഡ് സെയിൽ സ് ടാക്സ് ഓഫീസർ ബഷീറലി പൂക്കോട്ടുംപാടം പ്രവാസി സംരഭങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

Second Paragraph  Rugmini (working)


സംസ്ഥാന കമ്മിറ്റിയംഗം ജോയ് മാലയിൽ, ജില്ലാ വൈസ്.പ്രസിഡൻ്റ്. മൈമൂന കാളികാവ്,ജില്ലാ സെക്രട്ടറിമാരായസി.വി.സുധാകരൻ, അഷറഫ് എടക്കര, മുഹമ്മദ് കുട്ടി നഹ, ഫിറോസ് ചെമ്മല, മുജീബ് പൂന്തുരുത്തി, സെക്കിർ ഹുസൈൻ പൊറ്റയിൽ , ഷാജഹാൻ എടക്കര,പരപ്പൻ ഹംസ, എ.യു.സെബാസ്റ്റ്യൻ, ജോസ് ജേക്കബ്. ഷാജി എടക്കര,
കെ.എം.സി.സി. നേതാവ് അസീസ് കെ.വി, സുരേഷ് പുലിമുണ്ട, ഗഫൂർ ചുങ്കത്തറ ,
എന്നിവർ പ്രസംഗിച്ചു.