Post Header (woking) vadesheri

പ്രവാസി മാധ്യമ പ്രവർത്തകൻ ഐ എം എ റഫീഖ്നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകനും വീക്ഷണം കേരളശബ്ദം, എന്നിവയുടെ ദോഹ റിപോർട്ടറുമായ വടക്കേകാട്​ സ്വദേശി ഐ എം എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുകയും ചെയ്തിരുന്നു.

Ambiswami restaurant

അസുഖ ബാധയെ തുടർന്ന് കുറച്ചു മാസങ്ങളായി നാട്ടിൽ ചികിത്സയിലായിരുന്നു. ഇന്നു വൈകുന്നേരം സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്​.

വട​ക്കേകാട്​ മണികണ്ഠേശ്വരം വീട്ടിലയിൽ പരേതരായ കുഞ്ഞിബാവ, ഖദീജ ദമ്പതികളുടെ മകനാണ്. രഹനയാണ്​ ഭാര്യ. മക്കൾ: റിയ, റഈസ്​, ഫൈസൽ. മരുമക്കൾ: ദാർവിഷ്​, സഫ്ന (പൊന്നാനി). സഹോദരങ്ങൾ: ഐ എം എ ജലീൽ, ഐ എം എ അബ്​ദുല്ല (ഖത്തർ), ഐ എം എ ബഷീർ. ഖബറടക്കം ​ വ്യാഴാഴ്ച കാലത്ത് കല്ലൂര് പള്ളി ഖബറിസ്ഥാനിൽ നടക്കും .

Second Paragraph  Rugmini (working)

നേരത്തെ കുവൈത്തിലും ദുബായിലും പ്രവാസിയായിരുന്ന റഫീഖ്​ 2006 ലാണ് ഖത്തറിലേക്കു പോയത്. അവിടെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ പ്രവർത്തന മേഖലയിലും സജീവമാവുകയായിരുന്നു. നാട്ടിൽ കോൺഗ്രസിൻെറ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം, മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. യുവാവായിരിക്കെ 1984 ൽ സ്വന്തം വൃക്ക ദാനം ചെയ്തതിലൂടെ സമൂഹ ശ്രദ്ധ നേടിയിരുന്നു. റഫീക്കിന്റെ നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു