Post Header (woking) vadesheri

യുവതിയെ തള്ളിയിട്ട്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയുടെ കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു

Above Post Pazhidam (working)

കുന്നംകുളം : യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ കാറില്‍ നിന്ന് മയക്കുമരുന്നായ എംഡിഎംഎ പോലീസ് കണ്ടെടുത്തു. 6 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ യാണ് കാറില്‍ നിന്നും പോലീസ് കണ്ടെടുത്തത്. യുവതിയെ കാറില്‍ നിന്നും തള്ളിയിട്ട സംഭവത്തില്‍ കാവീട് കരുവായിപറമ്പ് സ്വദേശി തറയില്‍ വീട്ടില്‍ 27 വയസുള്ള അര്‍ഷാദിനെ കുന്നംകുളം പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പുന്നയൂര്‍ക്കുളം ചെറായി സ്വദേശി തെക്കഞ്ചേരി വീട്ടില്‍ പ്രതീക്ഷക്കാണ് കാറില്‍ നിന്നും വീണ് പരിക്കേറ്റത്.

Ambiswami restaurant

യുവതിയെ തള്ളിയിട്ട കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയിലായിരുന്നു പ്രതി അതി മാരക മയക്കുമരുന്നായ എംഡി എം എ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച്ച രാവിലെ ഏഴരയുടെയായിരുന്നു കുന്നംകുളത്തെ നടുക്കിയ ദുരൂഹമായ അപകടം നടന്നത്. പട്ടാമ്പി റോഡില്‍നിന്ന് വരികയായിരുന്ന നീല നിറത്തിലുള്ള വാഗണര്‍ കാറിന്റെ ഇടതുപക്ഷത്തെ ഡോറില്‍ തൂങ്ങിപ്പിടിച്ച നിലയിലായിരുന്നു യുവതി.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാഹനം തടഞ്ഞു. പെട്ടെന്ന് കാര്‍ ബ്രേക്ക് ഇട്ടതോടെ യുവതി സമീപത്തേക്ക് തെറിച്ചു വീഴുകയായിരുന്നു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമതിയും 2 കുട്ടികളുടെ മാതാവുമായ യുവതി 15 ദിവസമായി കാമുകനോടൊപ്പം ആയിരുന്നു താമസം.

Second Paragraph  Rugmini (working)

മക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കാറില്‍ മക്കളെ കാണാന്‍ പോകുന്നതിനിടെ പട്ടാമ്പി റോഡിലുള്ള കുരിശുപള്ളിയുടെ ഭണ്ഡാരത്തില്‍ നേര്‍ച്ച ഇടണം എന്നാവശ്യപ്പെട്ട് ആയിരുന്നു റോഡില്‍ ഇറങ്ങിയത്. യുവതിയെ റോഡില്‍ ഇറക്കിയ പ്രതി പെട്ടെന്ന് കാര്‍ എടുത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ യുവതി കാറിന്റെ ഡോറില്‍ പിടിച്ചു തൂങ്ങുകയായിരുന്നു. ഏറെ ദൂരം മുന്നോട്ടു പോയാണ് കാര്‍ ബ്രേക്ക് പിടിച്ചത്. ഇതോടെ യുവതിക്ക് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. യുവതിയെ കൊല്ലണമെന്ന ശ്രമത്തോടെയാണ് പ്രതി കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു

Third paragraph