Header 1 vadesheri (working)

വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് സി പി എമ്മിന്റെ യാത്രയയപ്പ്

Above Post Pazhidam (working)

കണ്ണൂര്‍: ആര്‍ എസ് എസ് നേതാവ് സി സദാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് കണ്ണൂരില്‍ സിപിഎമ്മിന്റെ യാത്രയയപ്പ്. കേസിലെ എട്ട് പ്രതികള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ ശിക്ഷ അനുഭവിക്കാനായി ഇന്ന് തലശ്ശേരി കോടതിയില്‍ ഹാജരായിരുന്നു. ഇതിന് മുന്നോടിയായിട്ടായിരുന്നു യാത്രയയപ്പ്. മട്ടന്നൂര്‍ പഴശ്ശിയില്‍ വെച്ച് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് യാത്രയപ്പ് നല്‍കിയത്. യാത്രയയപ്പ് പരിപാടിയില്‍ കെ കെ ശൈലജ എംഎല്‍എയും നേതാക്കളും പങ്കെടുത്തു. യാത്രയയപ്പിന്റെ വീഡിയോയും പുറത്തുവന്നു.

First Paragraph Rugmini Regency (working)

സി.സദാനന്ദന്‍ വധശ്രമക്കേസില്‍ പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് വിചാരണ കോടതിയായ തലശ്ശേരി അസിസ്റ്റന്‍ഡ് സെഷന്‍സ് ജഡജ് പ്രതികള്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാവാനായി നോട്ടീസ് നല്‍കുകയും ചെയ്തു. നോട്ടീസ് പ്രകാരം ഇന്നായിരുന്നു പ്രതികള്‍ ഹാജരാക്കേണ്ട അവസാന തീയതി. ഹാജരായ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.”