Header 1 vadesheri (working)

പ്രസാദ ഊട്ടിന് കുഞ്ഞുങ്ങളുമായി എത്തിയ കുടുംബത്തെ ദേവസ്വം ഉദ്യോഗസ്ഥ പിടിച്ചു പുറത്താക്കിയതായി ആക്ഷേപം

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദകഞ്ഞി കുടിയ്ക്കാന്‍ രണ്ട് കുഞ്ഞുങ്ങളുമായെത്തിയ ഭക്തരെ ദേവസ്വം ഉദ്യോഗസ്ഥ, ഭക്ഷണം കഴിയ്ക്കാനിരുന്ന ഇരിപ്പിടത്തില്‍ നിന്നും പിടിച്ചിറക്കി പുറത്തേയ്ക്ക് പറഞ്ഞുവിട്ടതായ് ആക്ഷേപം. ഭക്തര്‍ ഭക്ഷണം കഴിയ്ക്കുന്ന തെക്കേനടയിലെ ആറാം നമ്പര്‍ കൗണ്ടറിലാണ് ഉച്ചയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഭക്തരെ പിടിച്ചിറക്കിയ ദയനീയ സംഭവം അരങ്ങേറിയത്.

First Paragraph Rugmini Regency (working)

ഭക്ഷണം കഴിയ്ക്കാന്‍ നിലവിലുള്ള ക്യൂ സംവിധാനത്തെ കുറിച്ച് അറിയാത്ത ഭക്തര്‍, പലരും കയറിപോകുന്നതിനാലാണ് ആ വഴിയിലൂടെ കയറിയത്. ആ വഴിയിലൂടെ വന്ന് പ്രസാദകഞ്ഞി കഴിയ്ക്കാനുള്ള കസേരയില്‍ കുടുംബമായ് എത്തി ഇരുപ്പുറപ്പിച്ചതില്‍ ക്ഷുഭി തയായ ഉദ്യോഗസ്ഥ, ഇരുന്നിടത്തുനിന്നും അവരെ എഴുനേല്‍പ്പിച്ച് പുറത്തേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. തെക്കേനടയിലെ നടവഴിയില്‍ നിന്നിരുന്ന ജനകൂട്ടം ഉദ്യോഗസ്ഥയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ബഹളം വെച്ചത് ക്ഷേത്രപരിസരത്ത് കുറച്ചുനേരം നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

Second Paragraph  Amabdi Hadicrafts (working)

ഈ വഴിയിലൂടെ താന്‍ മാത്രമല്ല, പലരും കയറുന്ന പോയതിനാലാണ് താനും കയറിയതെന്ന അവരുടെ വാക്കുകളെ മാനേജര്‍ വകവെച്ചില്ലത്രെ. ബലമായ് പിടിച്ച് പുറത്തിറക്കിയ നാലംഗ കുടുംബം, . രംഗം മോശമായതോടെ ദേവസ്വം ചെയര്‍മാന്‍ സ്ഥലത്തെത്തി പുറത്താക്കിയ കുടുംബത്തോട് മാപ്പുപറയാന്‍ പറഞ്ഞതും ഉദ്യോഗസ്ഥ അംഗീകരിയ്ക്കാന്‍ തയ്യാറായില്ല , താൻ ക്ഷേത്രത്തിൽ നിന്ന് ഒന്നും മോഷ്ടിച്ചില്ല ജീവിക്കുന്നത് എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ദേവസ്വം മാനേജർ കൂടിയായ ഉദ്യോഗസ്ഥ നല്കിയതത്രെ .

ഒടുവില്‍ ഭക്തരോട് ചെയര്‍മാന്‍ മാപ്പുപറഞ്ഞ് പ്രശ്‌നം ഒതുക്കിതീര്‍ത്തു , ഇവർക്ക് പ്രസാദ കഞ്ഞി നൽകാൻ നിർദേശിച്ചു വെങ്കിലും പ്രസാദ കഞ്ഞി കഴിഞ്ഞിരുന്നു പിന്നീട് മുക്കാൽ മണിക്കൂറ് കഴിഞ്ഞു വീണ്ടും ഭക്ഷണം തയ്യാറക്കിയാണ് ഭക്തർക്ക് വിളമ്പിയത് ,. അപ്പോഴേക്കും ഈ കുടുംബമടക്കം നൂറു കണക്കിന് ഭക്തർ പ്രസാദ ഊട്ടിന് നിൽക്കാതെ മടങ്ങി .. ഇതോടെ ഭക്ഷണം വലിയ തോതിൽ ബാക്കിയായി