ഉപഭോക്തൃ ചൂഷണം തടയുവാൻ പൊതുബോധ നവീകരണം അനിവാര്യം.
അഡ്വ.ഏ.ഡി.ബെന്നി
തൃശൂർ : പൊതുബോധ നവീകരണത്തിലൂടെ മാത്രമേ ഉപഭോക്തൃ ചൂഷണത്തിനു് തടയിടാനാകൂ എന്ന് അഡ്വ.ഏ.ഡി.ബെന്നി.ആർ.ടി.ഐ.കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അയ്യന്തോൾ നന്ദനം അപ്പാർട്ട്മെൻ്റ്സിൽ നടത്തിയ ദേശീയ ഉപഭോക്തൃദിനാചരണം ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അഡ്വ എ ഡി ബെന്നി .പല ചൂഷണങ്ങളെയും നമ്മൾ മനസ്സിൽ അംഗീകരിച്ചു കഴിഞ്ഞപോലെയാണ്.ഇത്തരം ചൂഷണത്തിനെതിരെ പ്രതികരിച്ചാൽ അഭിമാനത്തിന് ക്ഷതം വരും എന്ന് പോലും നമ്മൾ ചിന്തിച്ച് പോകുന്നു.
ചോദ്യം ചെയ്യാത്ത ആളുകളെ സൃഷ്ടിക്കുക എന്നതു് ആധുനിക കാലഘട്ടത്തിലെ കോർപ്പറേറ്റ് തന്ത്രമാണ്. അതുകൊണ്ട് ചൂഷണം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെടുന്ന ഘട്ടത്തിൽ ശക്തമായി പ്രതികരിക്കുക തന്നെ വേണം. അദ്ദേഹം ചൂണ്ടിക്കാട്ടി.യോഗത്തിൽ ആർ.ടി.ഐ.കൗൺസിൽ ഡയറക്ടർ പ്രിൻസ് തെക്കൻ അദ്ധ്യക്ഷത വഹിച്ചു. എൻ എച്ച് ആർ എ സി എഫ് ഡയറക്ടർ അഡ്വ.ജോഷി പാച്ചൻ, ജോസഫ് വർഗ്ഗീസ് വെളിയത്ത്, പി.ടി.റപ്പായി, സുനിൽ തോമസ് എന്നിവർ പ്രസംഗിച്ചു