Header 1 vadesheri (working)

വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.

First Paragraph Rugmini Regency (working)

ഹൈ സ്കൂൾ വിഭാഗത്തിൽ എൽ എഫ് മമ്മിയൂരിലെ അമ്യത . കെ . ഒന്നാം സ്ഥാനവും ഗവ ഹയർ സെക്കന്ററി മണത്തലയിലെ സരോദ് ബാൽ . കെ എം . രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗവ ഹയർ സെക്കന്ററി മണത്തലയിലെ ആയിഷ . സി എം . ഒന്നാം സ്ഥാനവും എം ആർ ആർ എം ലെ ദേവിനന്ദന. കെ എസ് രണ്ടാം സ്ഥാനവും നേടി.

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട് താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സമ്മാനദാനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ബുഷറ ലത്തീഫ്, ആശുപത്രി സൂപ്രണ്ട് ഡോ ശ്രീജ പി കെ , ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി., ലേ സെക്രടറി മാർട്ടിൽ പെരേര തുടങ്ങിയവർ സംസാരിച്ചു.