
പോസ്റ്റർ പ്രകാശനം ചെയ്തു

തൃശ്ശൂർ: മെയ് 2, 3 തീയതികളിൽ വയനാട്ടിൽ വെച്ച് നടക്കുന്ന കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്
അസോസിയേഷൻ (KASNTSA) 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

തൃശ്ശൂർ എൻ.ടി.എസ്. ഭവനിൽ നടന്ന സംസ്ഥാന കൗൺസിൽ
യോഗത്തിൽ വെച്ച് 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ വയനാട് ജില്ലാ ഭാരവാഹികളായ അലി അസ്‌കർ, ബിജു ഇ.സി എന്നിവർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
സമ്മേളനത്തിൻ്റെ ബ്രോഷർ എറണാകുളം ജില്ലാ ഭാരവാഹികളായ ജോളി, സാജൻ പി.പി എന്നിവർക്കും നൽകി പ്രകാശനം ചെയ്തു.

. വയനാട്ടിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് മുഴുവൻ അംഗങ്ങളെയും പ്രത്യേകം ക്ഷണിക്കുന്നതായുംസംസ്ഥാന പ്രസിഡന്റ് എൻ വി മധു, ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, ഓർഗ നൈസിംഗ് സെക്രട്ടറി അജി കുര്യൻ, ട്രഷറർ സി സി ഷാജു എന്നിവർ അറിയിച്ചു.