Post Header (woking) vadesheri

ഗുരുവായൂരിൽ പോസ്റ്റൽ ജീവനക്കാരുടെ വിളക്കാഘോഷം നടന്നു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പോസ്റ്റൽ ജീവനക്കാരുടെ വിളക്കാഘോഷം നടന്നു .രാവിലെ നടന്ന കാഴ്‌ച ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി .വൈകിട്ട് ദീപാരാധനയ്ക്ക് ഭഗവതി കൊട്ടിലിന് സമീപം തായമ്പക അരങ്ങേറി രാത്രി വിളക്ക് എഴുന്നള്ളിപ്പിന് പല്ലാവൂർ ശ്രീധരൻ മാരാരുടെ നേതൃത്വത്തിൽ ഉള്ള പഞ്ചവാദ്യം അകമ്പടിയായി .

First Paragraph Jitesh panikar (working)

പുറത്ത് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ ജീവനക്കാരുടെ വിവിധ കലാപരിപാടികളും ,വൈകീട്ട് 5ന് കല്ലൂർ രാമൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ തായമ്പകയും അവതരിപ്പിച്ചു . വൈകീട്ട് ഏഴിന് തൃശൂർ സൂര്യ കാന്തി സംഗീത നൃത്ത സഭയുടെ നൃത്താഞ്ജലി യും രാത്രി 8.30ന് ദീപ പാലനാട് അവതരിപ്പിച്ച ഭക്തി ഗാനമേളയും അരങ്ങേറി . ബുധനാഴ്‌ച രുഗ്മണി ഗ്രൂപ്പിന്റെ വിളക്കാഘോഷം നടക്കും വ്യാഴാഴ്ചയാണ് പ്രസിദ്ധമായ പോലീസ് വിളക്ക്