കൊച്ചി: മറ്റു പല അസുഖങ്ങളെയും വെച്ചു നോക്കുമ്പോള്‍ കാന്സര്‍ അത്ര അപകടകാരിയല്ലെന്ന് പ്രമുഖ കാന്സുര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരന്‍. കാന്സ ര്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ്. വേഗം കണ്ടെത്താനുമാകുമെന്ന് ഡോക്ടര്‍ .
വികസിത രാജ്യങ്ങളില്പ്പോലും 50 ശതമാനം ഹൃദയാഘാത രോഗികള്‍ ആശുപത്രികളില്‍ എത്തുന്നതിന് മുമ്പെ മരിച്ചു പോകുന്നുവെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. കാന്സര്‍ രോഗത്തെക്കുറിച്ച് നമുക്കിടയില്‍ ഭയം നിലനില്ക്കു്ന്നുണ്ട്. കേരളത്തില്‍ പ്രതിദിനം 120 ലേറെ കേസുകളാണ് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്. ഇതൊരു വലിയ സംഖ്യയാണെന്ന് ഡോക്ടര്‍ ഗംഗാധരന്‍ പറഞ്ഞു.
കേരളത്തിലെ കാന്സ ര്‍ രോഗികളില്‍ കൂടുതലും പുകവലി മൂലമാണ്. 30 മുതല്‍ 50 ശതമാനം വരെയാണ് പുകയില മൂലമുള്ള അര്ബുദ രോഗബാധ. മറ്റൊന്ന് അമിത മദ്യപാനമാണ്. പുകവലിയും മദ്യപാനവും ഒരുമിച്ചുള്ളവരില്‍ റിസ്‌ക് കൂടുതലാണ്. മികച്ച ജീവിതശൈലിയിലൂടെ കാന്സറിന്റെ റിസ്‌ക് 50 ശതമാനം വരെ കുറയ്ക്കാനാകുമെന്നും ഡോക്ടര്‍ ഗംഗാധരന്‍ വ്യക്തമാക്കി.
സ്തനാര്ബുദമാണ് സ്ത്രീകള്ക്കി ടയില്‍ വ്യാപകമായി കണ്ടു വരുന്നത്. ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളില്‍ മൂന്നിലൊരാള്ക്കും സ്തനാര്ബുുദമാണ്. 45 മുതല്‍ 50 വരെ പ്രായത്തിലുള്ളവരാണ് മുമ്പ് അസുഖബാധിതരായിരുന്നത്. ഇപ്പോള്‍ 25 വയസ്സു പ്രായമുള്ളവര്‍ വരെ രോഗബാധിതരാകുന്നുണ്ടെന്ന് ഡോക്ടര്‍ ഗംഗാധരന്‍ പറഞ്ഞു