Post Header (woking) vadesheri

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച ആലത്തൂര്‍ സ്വദേശി പിടിയിൽ

Above Post Pazhidam (working)

തൃശൂര്‍: പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലത്തൂര്‍ എരുമയൂർ സ്വദേശി മാധവനിവാസിൽ മാധവൻ നായർ (സുരേഷ്കുമാർ-58) ആണ് പിടിയിലായത്. ആലത്തൂർ കുനിശ്ശേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഈസ്റ്റ് സ്റ്റേഷനിൽ  എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. . പൂരം കാണാനെത്തിയ വ്‌ളോഗറായ വിദേശവനിതയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ താന്‍ നേരിട്ട ദുരനുഭവം ഇംഗ്ലണ്ട് സ്വദേശിനിയായ വനിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Ambiswami restaurant


പൂരത്തിന്റെ അന്ന് രാത്രിയിലായിരുന്നു സംഭവം. വ്‌ളോഗിനായി പൂരം ചിത്രീകരിക്കുന്നതിനിടെ ശ്രീമൂലസ്ഥാനത്തുവെച്ച് മധുവുമായി ഇവര്‍ സംസാരിച്ചു. സംസാരത്തിനൊടുവിലാണ് ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയത്. എന്നാല്‍, അന്ന് സംഭവം പുറത്തറിഞ്ഞിരുന്നില്ല. യുവതി പരാതിയും നല്‍കിയിരുന്നില്ല.
യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അന്ന് ലഭ്യമായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്.


അടുത്തിടെ ഝാര്‍ഖണ്ഡില്‍ വിദേശവനിത കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നാടായ കേരളത്തിലേക്ക് വരൂ എന്നുപറഞ്ഞ് വീഡിയോ പങ്കുവെച്ച വിദേശ വനിതാ വ്‌ളോഗര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. പൂരത്തേക്കുറിച്ച് സംസാരിച്ച ശേഷം മധു വനിതയെ കടന്നുപിടിക്കുന്നതും ചുംബിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യമാണ് യുവതി പങ്കുവെച്ചത്. ഇയാളെ യുവതി തട്ടിമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. പൂരത്തിന്റെ നല്ല അനുഭവങ്ങള്‍ക്കിടയിലും ചോദ്യം ചെയ്യപ്പെടേണ്ട ചില കാര്യങ്ങളുണ്ടായി എന്ന് യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു. യുവതി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി മലയാളികളാണ് മാപ്പ് പറഞ്ഞുകൊണ്ട് കമന്റുകളിട്ടത്.

Second Paragraph  Rugmini (working)