Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്ര നടയിൽ വിശാഖം നാളിലെ പൂക്കളത്തിൽ വിരിഞ്ഞത് മത്സ്യാവതാരം

ഗുരുവായൂർ : കണ്ണന്റെ നടയിൽ വിശാഖം നാളിൽ പൂക്കളത്തിൽ വിരിഞ്ഞത് മത്സ്യാവതാരം.മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതായ മത്സ്യാവതാരം പൂക്കളത്തിൽ നിറഞ്ഞതോടെ ഭക്തിനിർഭരമായി .

ഗുരുവായൂരിലെ വ്യാപാരിയായ കൃഷ്ണ മെറ്റൽസ് ഉടമ ശ്രീജിത്ത് ആണ് 20 അടി നീളവും 10 അടി വീതിയുമുള്ള പൂക്കളം ഒരുക്കിയത്
ചിത്രകാരൻ രമേഷ് ബാലാമണിയുടെ നേതൃത്വത്തിൽ കിഷോർ ഗുരുവായൂർ, അജീഷ് ഗുരുവായൂർ , പ്രമോദ് ഗുരുവായൂർ ,കെ. പി.സുരേഷ് , മുകേഷ് സ്കിൽ , നിഖിൽ വിശ്വം , വിജീഷ് ഏറത്ത് , ദിപീഷ് പയ്യപ്പാട്ട് , ജഗൻ കെ സുന്ദർ , മനോജ് മിന്നൂസ് , കല സുഭാഷ് എന്നിവർ ചേർന്നാണ് പൂക്കളത്തിൽ മത്സ്യാവതാരത്തെ വിരിയിച്ചത് .

Vadasheri Footer