പൂജ ബംപർ ലോട്ടറി അടിച്ചത് ഗുരുവായൂർ സ്വദേശി പി ആർ രഞ്ജിത്തിന്
ഗുരുവായൂർ : പൂജ ബംപർ ലോട്ടറി അടിച്ചത് ഗുരുവായൂർ സ്വദേശി പി ആർ രഞ്ജിത്തിന് . നവംബർ 20 നായിരുന്നു പൂജ ബംപർ നറുക്കെടുപ്പ് നടന്നത്. JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നും കിഴക്കേ നടയിലെ പായസ ഹട്ട് ഉടമ രാമചന്ദ്രൻ എന്ന കച്ചവടക്കാരൻ വാങ്ങി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
എന്നാൽ കട ഉടമ രാമചന്ദ്രന്റെ മകൻ രഞ്ജിത്തിന് തന്നെയാണ് ലോട്ടറി അടിച്ചതെന്ന വിവരവും പുറത്തു വന്നിരുന്നു . എന്നാൽ തനിക്കല്ല ലോട്ടറി അടിച്ചതെന്നും തന്റെ പേര് പി രഞ്ജിത്ത് ആണെന്നും പി ആർ രഞ്ജിത്ത് അല്ലെന്നും അദ്ദേഹം മലയാളം ഡെയിലിയോട് പറഞ്ഞു . ബംപർ അടിച്ച രഞ്ജിത്തിന്റെ ഫോൺ നമ്പർ ആവശ്യപ്പെട്ട് നിരവധി പേരാണ് ഐശ്വര്യ ലോട്ടറി ഏജൻസിയിലേക്ക് വിളിക്കുന്നതെന്ന് ഐശ്വര്യ ലോട്ടറി ഏജൻസി മാനേജർ അഭിപ്രായപ്പെട്ടു
അതെ സമയം ഓണം ബംപർ അടിച്ച അനൂപിന് ലോട്ടറി അടിച്ച് ഒരു മാസത്തിനകം . 15 കോടി 70 ലക്ഷം രൂപയാണ് കൈയില്‍ ലഭിച്ചത്. ഇതില്‍ മൂന്ന് കോടി രൂപയ്ക്കടുത്ത് ടാക്‌സും ഒടുക്കി ബാക്കി 12 കോടിയാണ് അകൗണ്ടിൽ എത്തിയത് . ഈ 12 കോടിയില്‍ നിന്ന് കുറച്ച് പണമെടുത്ത് അനൂപ് സ്വന്തമായി ഒരു ലോട്ടറി കട തുടങ്ങി. എംഎ ലക്കി സെന്റര്‍ എന്നാണ് സ്ഥാപനത്തിന്റെ പേര്. തിരുവനന്തപുരം മണക്കാട് ജംഗ്ഷനിലാണ് ലോട്ടറി സെന്റര്‍. അനൂപിന്റേയും ഭാര്യയുടേയും പേരിന്റെ ആദ്യാക്ഷരം ചേര്‍ത്താണ് കടയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്ന സന്തോഷത്തിലാണ് അനൂപും കുടുംബവും നിലവില്‍.
ആളുകള്‍ സഹായം ചോദിച്ച് വരുന്നത് ബുദ്ധിമുട്ടാകുന്നു എന്ന് അനൂപ് മുന്‍പ് പറഞ്ഞിരുന്നു. പക്ഷേ ഇപ്പോഴും അതില് കുറവൊന്നും വന്നിട്ടില്ലെന്നാണ് അനൂപ് പറയുന്നത്. ‘ഇപ്പോഴും സഹായം ചോദിച്ച് ആളുകള്‍ വരാറുണ്ട്. പഴയ വീട് മാറി ഇപ്പോള്‍ പുതിയ വീട്ടിലാണ് താമസം. പക്ഷേ അവിടെയും ആളുകള്‍ എത്തുന്നുണ്ട്. ലോട്ടറി തുക ഫികസഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണ്. ഈ തുകയുടെ പലിശ കൊണ്ട് മറ്റുള്ളവര്‍ക്ക് സാമ്ബത്തിക സഹായം ചെയ്യുന്നുണ്ട്. അത്രയധികം ബുദ്ധിമുട്ടുള്ളവരെയാണ് സഹായിക്കുന്നത്.’- അനൂപ് പറയുന്നു