
ഗുരുവായൂരിൽ പോളി ഫ്രാൻസിസ് ആം ആദ്മി സ്ഥാനാർഥി.

ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ആദ്യ സ്ഥാനാർത്ഥിയായി പോളി ഫ്രാൻസിസ്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായാണ് ജില്ല ജോയിന്റ് സെക്രട്ടറി കൂടിയായ പോളി ഫ്രാൻസിസ് ചൂൽ ചിഹ്നത്തിൽ മത്സരിക്കുക.

ഇതോടൊപ്പം സംസ്ഥാനത്തെ മറ്റു 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാല്‍ അംഗീകരിച്ച സ്ഥാനാര്‍ഥി പട്ടിക ആം ആദ്മി സംസ്ഥാന ചുമതലയുള്ള പ്രഭാരി ഡോയ ഷെല്ലി ഒബ്രോയ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്സന് എന്നിവര്‍ പുറത്തിറക്കിയത്.

