Post Header (woking) vadesheri

പോലീസിന് ലഭിച്ച രഹസ്യ വിവരം യുവാവിന് പൊല്ലാപ്പ് ആയി

Above Post Pazhidam (working)

കുന്നംകുളം : പോലീസിന് ലഭിച്ച രഹസ്യ വിവരം യുവാവിന് പൊല്ലാപ്പ് ആയിമാറി . കെഎസ്ആര്‍ടിസി ബസില്‍ തോക്കുമായി യുവാവ് വരുന്നുവെന്ന് പോലീസ് രഹസ്യവിവരം. ഉടനെ പോലീസ് ബസില്‍ കയറി യുവാവിനെയും തോക്കും പിടികൂടി. പിന്നീട് ഇത് എയര്‍ പിസ്റ്റളാണെന്നറിഞ്ഞതോടെ യുവാവിനെ വിട്ടയച്ചു.വ്യാഴാഴ്ച ഉച്ചയോടെയാണ് കുന്നംകുളം നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തോക്കുമായി ഒരു യുവാവ് പോകുന്നുണ്ടെന്നായിരുന്നു എസിപി ടി എസ് സിനോജിന് ലഭിച്ച രഹസ്യവിവരം.

Ambiswami restaurant

Second Paragraph  Rugmini (working)

ഇതിന്റെ അടിസ്ഥാനത്തില്‍ സി ഐ സൂരജിന്റെ നേതൃത്വത്തില്‍ എസ് ഐ മണികണ്ഠന്‍, എ എസ് എ വിന്‍സെന്റ്, സിപിഒമാരായ സുജിത്ത്, രവികുമാര്‍, കബീര്‍ എന്നിവര്‍ കാത്തുനിന്ന് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് യുവാവിനെ പിടികൂടി. ആര്‍ത്താറ്റ് സ്വദേശിയായ യുവാവാണ് തോക്കുമായി വന്നിരുന്നത്. ഭീകരനെ പിടി കൂടിയ നിലയിൽ ആയിരുന്നു പോലീസിന്റെ ഇടപെടൽ. സംഭവം കണ്ട് നാട്ടുകാരും കൂടി. യുവാവിനെ സ്റ്റേഷനിലെത്തിച്ച ശേഷം തൃശ്ശൂരില്‍ നിന്നുള്ള വിദഗ്ധരെത്തി തോക്ക് പരിശോധിച്ചു. പരിശോധനയില്‍ കേവലം രണ്ടായിരം രൂപ മാത്രം വിലവരുന്ന എയര്‍പിസ്റ്റണ്‍ ആണെന്ന് തെളിഞ്ഞതോടെയാണ് യുവാവിന് രക്ഷയായത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ഇയാളെ വിട്ടയക്കുകയായിരുന്നു. പോലീസിനെ ചുറ്റിച്ച വിരുതനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്