പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ , തൃശൂർ പൂരം കുളമായി
തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വൈകി ആരംഭിച്ച തൃശൂര്‍ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു. നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി. പുലര്ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്പ്പെ ടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. ഇന്നലെ രാത്രി 11 മണിയോടെ പാറമേക്കാവിനു മുന്നില്‍ ഏഴാനകളുടെ അകമ്പടിയോടെ നടന്ന എഴുന്നള്ളത്തും ചോറ്റാനിക്കര നന്ദപ്പ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യവും കാണാൻ 9 മണിയോടെ തന്നെ ജനം നിറഞ്ഞിരുന്നു. മറുവശത്ത് തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം കൊഴുക്കാൻ തുടങ്ങിയതോടെ ജനം അവിടേക്കു നീങ്ങി. മഠത്തിൽ നിന്നു കലാശംകൊട്ടി നടുവിലാലെത്തിയപ്പോഴാണ് എഴുന്നള്ളിപ്പ് സംഘം മുന്നിൽ പൊലീസിന്റെ ബാരിക്കേഡ് കാണുന്നത്.
തിടമ്പേറ്റിയ ആനയെയും വാദ്യക്കാരെയും പൂരപ്രേമികളെയും അടക്കം പൊലീസ് തടഞ്ഞുവച്ചു. വെടിക്കെട്ടിനു വേണ്ടി സ്വരാജ് റൗണ്ട് അടച്ചുകഴിഞ്ഞെന്നും ഇനി കടത്തിവിടാനാകില്ലെന്നുമായിരുന്നു വാദം. മഠത്തിൽവരവ് നായ്ക്കനാലിൽ കലാശിക്കുന്നതാണു നൂറ്റാണ്ടുകളായുള്ള പതിവെന്നും അതിൽ മാറ്റംവരുത്താനാകില്ലെന്നും കമ്മിറ്റിക്കാർ പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇതോടെയാണ് എഴുന്നള്ളിപ്പ് നിർത്തി പഞ്ചവാദ്യക്കാർ പിരിഞ്ഞുപോയത്. തിടമ്പുമായി ആനയും മടങ്ങിപ്പോയി. .
വെടിക്കെട്ടു കാണാൻ സ്വരാജ് റൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിക്കാത്തതും വെടിക്കെട്ടു തൊഴിലാളികളെ കുറയ്ക്കണമെന്നുമുള്ള പൊലീസ് നിർദേശങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയത്. പൂരം കമ്മിറ്റിക്കാരെ വെടിക്കെട്ടു നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനത്തേക്കു കടത്തിവിടില്ലെന്നും രാത്രി പൊലീസ് അറിയിച്ചിരുന്നു.
തുടർന്നു പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാൽ, നടുവിലാൽ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചിരുന്നു. വെടിക്കെട്ട് ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപുതന്നെ സ്വരാജ് റൗണ്ടിലേക്കുള്ള വിവിധ റോഡുകൾ അടച്ച്, പൊലീസ് ആളുകളെ തടഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. ഇതു സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടായി.
എഴുന്നള്ളിപ്പു തടയുന്നത് അത്യപൂർവ സംഭവമായതിനാൽ ശക്തമായി പ്രതിഷേധിക്കാനായിരുന്നു തിരുവമ്പാടിയുടെ തീരുമാനം. നടുവിലാലിലെ പൂരപ്പന്തലിലെ ലൈറ്റ് അണച്ച് അവർ പ്രതിഷേധിച്ചു. പൂരച്ചടങ്ങുകൾ നിർത്തിവച്ചു. വെടിക്കെട്ടിൽ പങ്കെടുക്കേണ്ട എന്ന തരത്തിലേക്കും ചർച്ചകൾ നീങ്ങി. കലക്ടറും മന്ത്രി കെ. രാജനും നടത്തിയ മാരത്തൺ ചർച്ചകൾ എവിടെയും എത്താതെ പോകുന്നതിനിടെ സ്ഥാനാർത്ഥികൾ കൂടി ചർച്ചക്ക് എത്തിയതോടെ വിഷയം കൈവിട്ട് പോകുമെന്ന് കണ്ട് ജില്ലാ ഭരണ കൂടം വിട്ടു വീഴ്ചക്ക് തയ്യാറായാത്രെ . ഇതിന് പിന്നാലെയാണു വെടിക്കെട്ട് നടത്താമെന്നു തിരുവമ്പാടി തീരുമാനിച്ചത്. ഇതിനകം സമയം 6 മണി കഴിഞ്ഞിരുന്നു. ഇതൊന്നുമറിയാതെ ജനം സ്വരാജ് റൗണ്ടിന്റെ പല ഭാഗങ്ങളിലും നിന്നും ഇരുന്നും കിടന്നും സമയം നീക്കുകയായിരുന്നു.
പുലർച്ചെ 3 മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് വൈകുന്നതിന്റെ കാരണം പലരും അറിഞ്ഞതുമില്ല. തുടർന്നാണു നിർത്തിവച്ച പൂരം വെടിക്കെട്ട് ഇന്നു തന്നെ നടത്താൻ തീരുമാനിച്ചത്. . തുടർന്ന് ആദ്യം പാറമേക്കാവിന്റെയും പിന്നാലെ തിരുവമ്പാടിയുടെയും വെടിക്കെട്ടു നടന്നു. രാത്രി മുതൽ കാത്തുനിന്ന വൻ ജനക്കൂട്ടം വെടിക്കെട്ടിനു സാക്ഷികളായി.
തുടർന്ന് 8.30ന് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാർ എഴുന്നെള്ളിപ്പ് ആരംഭിച്ചു . മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന എന്നു വാക്ക് നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു