Above Pot

മുഹമ്മദ് ഷിയാസിന് നേരെയുള്ള പോലീസ് വൈരാഗ്യ നീക്കത്തിന് തടയിട്ട് കോടതി

കൊച്ചി: എറണാകുളം ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ അഴിക്കുള്ളിലാക്കിയേ അടുങ്ങൂവെന്ന വാശിയോടെ പിന്നാലെ പാഞ്ഞ പൊലീസിന്റെ വൈരാഗ്യ നീക്കത്തിന് തടയിട്ട് കോടതി. കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ അസാധാരണ നീക്കങ്ങളാണ് ഇന്ന് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഒന്നിന് പിറകേ മറ്റൊന്നായി നാല് കേസുകളാണ് ഷിയാസിനെതിരെ ചുമത്തിയത്. ഈ കേസിൽ മൂന്ന് കേസിൽ ജാമ്യം ലഭിക്കുകയും ഒരു കേസിൽ കോടതി അറസ്റ്റു തടയുകയും ഉണ്ടായി. നാലാമത്തെ കേസിലും ഷിയാസിന് കോടതി ജാമ്യം അനുവദിക്കുകയായിയിരുന്നു. ഇതോടെ കേസിൽ നാളെ ഹാജരാകണം എന്നാവശ്യപ്പെട്ട് ഡിസിസി അധ്യക്ഷന് പൊലീസ് നോട്ടീസ് നൽകി.

First Paragraph  728-90

മൂവാറ്റുപുഴ ഡിവൈഎസ്‌പി എ ജെ തോമസിനെ ആക്രമിച്ചെന്ന് കാണിച്ചാണ് നാലാമത്തെ കേസും രജിസ്റ്റർ ചെയ്തിരുന്നത്. മറ്റു കേസുകിൽ അറസ്റ്റു ചെയ്യാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് പൊലീസിന്റെ ഭാഗത്തു നിന്നും വീണ്ടും നീക്കം ഉണ്ടായത്. നേരത്തെ പൊതുമുതൽ തകർത്ത കേസിൽ മാർച്ച് 15 വരെ ഷിയാസിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഉത്തരവിട്ടത്. ഷിയാസ് നൽകിയ ഹരജി പരിഗണിച്ചാണിത്. കേസിൽ കോടതി സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. ഷിയാസിനെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസിൽ അറസ്റ്റു ചെയ്യാൻ നിർദ്ദേശിച്ചത്. നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചതിനെ തുടർന്നായിരുന്നു കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. മുഹമ്മദ് ഷിയാസും മാത്യു കുഴൽനാടൻ എംഎ‍ൽഎയും ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Second Paragraph (saravana bhavan

ജാമ്യം നേടി പുറത്തുവന്ന ഉടൻ ഡിവൈ.എസ്‌പിയെ ആക്രമിച്ച കേസിൽ ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമം നടത്തി. എന്നാൽ ഷിയാസ് കോടതി സമുച്ചയത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നേരത്തെ ആശുപത്രിയിൽ നിന്നും മൃതദേഹം കടത്തിയെന്ന കേസിൽ മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം ലഭിച്ചിരുന്നു. കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്. അരങ്ങേറിയത് അതിരുവിട്ട രാഷ്ട്രീയപ്രതിഷേധമെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യപ്രവർത്തകരുടെ ജോലി തടസപ്പെട്ടു. കർശന ഉപാധികളോടെയാണ് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.

വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ സമീപിക്കാം. പ്രതികൾ സംസ്ഥാനം വിട്ട് പോകരുതെന്നും നിബന്ധനയുണ്ട്. കോൺഗ്രസ് പ്രവർത്തകർ 50,000 രൂപയുടെ ആൾജാമ്യം നൽകണം. കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെ കോതമംഗലത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് കേസ്. കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി നാട്ടുകാരും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതിഷേധം വാക്കേറ്റത്തിൽ കലാശിച്ചിരുന്നു.

കോൺഗ്രസ് നേതാക്കൾ മോർച്ചറിയിലേക്ക് അതിക്രമിച്ച് കയറി ഇന്ദിരയുടെ മൃതദേഹം ബലമായി പുറത്തേക്ക് കൊണ്ടുപോയെന്നായിരുന്നു പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പ്രതികൾ മൃതദേഹത്തോട് അനാദരവ് കാട്ടി. എതിർത്ത ആരോഗ്യ പ്രവർത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടിലുണ്ടായിരുന്നു.

നേരത്തെ തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്ത കുഴൽനാടനും ഷിയാസിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷകളിൽ വാദം കേട്ട കോടതി, ഇടക്കാല ജാമ്യം നീട്ടിനൽകിയ ശേഷം വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചിരിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ജാമ്യം ലഭിച്ച ഉത്തരവിൽ ഷിയാസ് ഒപ്പിട്ടിരുന്നില്ല. നാലുമണിവരെ കോടതിയിൽ തുടരാനാണ് ഇവരുടെ തീരുമാനം. എന്നാൽ, ഇതിനുശേഷം പുറത്തിറങ്ങിയാലും അറസ്റ്റുചെയ്യാൻ തന്നെയാണ് പൊലീസ് നീക്കം.

മൃതദേഹവുമായി പ്രതിഷേധം നടത്തിയ കേസിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെയും പ്രതിചേർത്തിരുന്നു. മാത്യു കുഴൽനാടനാണ് ഒന്നാം പ്രതി.

തിങ്കളാഴ്ചയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര (72) കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹവുമായി കോതമംഗലത്ത് അരങ്ങേറിയ പ്രതിഷേധം പൊലീസ് അടിച്ചമർത്തിയിരുന്നു. ഇന്ദിരയുടെ മൃതദേഹം ഉൾപ്പെടുന്ന മൊബൈൽ ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയാണ് ആംബുലൻസിൽ കയറ്റിയത്.

രാത്രി വൈകി വീണ്ടും ബലപ്രയോഗം നടത്തിയ പൊലീസ് മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്തിരുന്നു. സമരപ്പന്തലിലുണ്ടായിരുന്ന മുഹമ്മദ് ഷിയാസ് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണു പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു സമരപ്പന്തലിലുണ്ടായിരുന്ന മാത്യു കുഴൽനാടനെയും അറസ്റ്റ് ചെയ്തു.