Above Pot

പോലീസ് ഉദ്യോഗസ്ഥന് മർദനം, പാലയൂർ സ്വദേശി അടക്കം രണ്ടുപേരെ കോടതി ശിക്ഷിച്ചു

ചാവക്കാട് : പേരാമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.പി. വര്‍ഗ്ഗീസിനെ കൈകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതികളായ ഗുരുവായൂര്‍ പാലയൂര്‍ സ്വദേശിയായ കറുപ്പം വീട്ടില്‍ മുഹമ്മദ് മകന്‍ ഫവാദ് (33) , തൃശൂര്‍ അമല നഗര്‍ പുല്ലംപറമ്പില്‍ രാമു മകന്‍ കൃഷ്ണകുമാര്‍ (38)എന്നിവരെ ഏഴുമാസം തടവിന് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan

2018 ഏപ്രില്‍ 25നാണ് സംഭവം. എരനെല്ലൂരില്‍ അപകടം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ സബ്ബ് ഇന്‍സ്പക്ടര്‍ എം പി വര്‍ഗീസിനെ പ്രതികള്‍ ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കൈകൊണ്ട് ഇടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസെത്തിയാണ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുന്നംകുളം പോലീസ് സബ്ബ് ഇന്‍സ്പക്ടറായിരുന്ന യു.കെ.ഷാജഹാനാണ് പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷത് വേണ്ടി അഡീഷണല്‍ പബ്ലിക് പോസിക്യൂട്ടര്‍ കെ.ആര്‍.രജിത്കുമാര്‍ ഹാജരായി