Post Header (woking) vadesheri

ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്കിയത് പൊലീസ് പീഡനം മൂലം : അഫ്‌സാന

Above Post Pazhidam (working)

പത്തനംതിട്ട : ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്കിയത് പൊലീസ് പീഡനം മൂലമെന്ന് അഫ്‌സാന. . കൊന്നുവെന്ന് മൊഴി നല്കാന്‍ പൊലീസ് നിര്ബന്ധിച്ചതായും അവര്‍ പറഞ്ഞ സ്ഥലമാണ് കുഴിച്ചിട്ട നിലയില്‍ കാണിച്ചത് കൊടുത്തതെന്നും പത്തനംതിട്ടയില്‍ ഭര്ത്താാവിനെ കൊലപ്പെടുത്തിയെന്ന് വ്യാജ മൊഴി നല്കിയ അഫ്‌സാന പറഞ്ഞു. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഫ്‌സാന.

Ambiswami restaurant

കസ്റ്റഡിയില്‍ ക്രൂര മര്ദനനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മര്ദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്‌സാന ആരോപിച്ചു. വനിതാ പൊലീസ് ഉള്പ്പെടെ മര്ദ്ദി്ച്ചു. പലതവണ പെപ്പര്‍ സ്‌പ്രേ അടിച്ചു. മര്ദ്ദനം സഹിക്കവയ്യാതെയാണ് ഭര്ത്താ വിനെ കൊന്നുവെന്ന് സമ്മതിച്ചത്. ഉറങ്ങാന്‍ അനുവദിക്കാതെ പൊലീസ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി.പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഫ്‌സാന പറഞ്ഞു.

Second Paragraph  Rugmini (working)

നൗഷാദിനെ താന്‍ മര്ദി്ച്ചുവെന്നത് കള്ളമാണ്. നൗഷാദിന് നേരത്തെ മുതല്‍ മാനസിക വൈകല്യമുണ്ട്. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മര്ദ്ദി്ച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു

Third paragraph