Post Header (woking) vadesheri

യൂത്ത്‌ കോൺഗ്രസിന്റെ പോലിസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

Above Post Pazhidam (working)

ചാവക്കാട്:കോടതി പരിസരത്ത് നടന്ന കവർച്ചയിൽ സിപിഎം നേതാവിന് പങ്കുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പോലീസ് ജലബീരങ്കി പ്രയോഗിച്ചു.ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് നേരെയാണ് ജലബീരങ്കി പ്രയോഗിച്ചത്.മാർച്ച് കഴിഞ്ഞതിന് ശേഷം പ്രവർത്തകർ ബാരിഗേഡ് മറിച്ചിടാൻ ശ്രമിച്ചപോഴാണ് പോലീസ് ജലബീരങ്കി പ്രയോഗിച്ചത്

Ambiswami restaurant

.ചാവക്കാട് കോടതി പരിസരത്ത് നിന്നും കാറും,മൊബൈലും,പണവും കവർന്ന കേസിൽ സിപിഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച്.സലാമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.കേസിൽ തിരുവത്ര കോട്ടപ്പുറം സ്വദേശി അനസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഈ വർഷം ജനവരി ആറിന് ഉച്ചയ്ക്ക് 1.30-ന് ചാവക്കാട് കോടതി പരിസരത്ത് വെച്ചായിരുന്നു കവർച്ച നടന്നത്.അന്നകര സ്വദേശി രതീഷിനെയും,ഭാര്യയും ആക്രമിച്ച്‌ കാറും 49,000 രൂപയും മൊബൈൽ ഫോണും കവർന്നതായാണ് പരാതി

.യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് ബാരിഗേഡ് വെച്ച് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗം കെപിസിസി മുൻ മെമ്പർ സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്,ജില്ല സെക്രട്ടറി റിഷി ലാസർ,ചാവക്കാട്,ഗുരുവായൂർ നഗരസഭ പ്രതിപക്ഷനേതാക്കളായ കെ.വി.സത്താർ,കെ.പി.ഉദയൻ,മഹിള കോൺഗ്രസ് സംസ്ഥാന നേതാവ് ബീന രവിശങ്കർ,ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം എച്ച്.എം.നൗഫൽ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം മുൻ പ്രസിഡന്റ് തബ്ഷീർ മഴുവൻചേരി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ശിഹാബ് മണത്തല,പ്രലോബ്,അശ്വിൻ ചാക്കോ,രഞ്ജിത്ത് ഗുരുവായൂർ,ജാസിം ചാലിൽ,യൂത്ത് കോൺഗ്രസ് അസംബ്ലി ഭാരവാഹികളായ നവീൻ മുണ്ടൻ,വിഷാഗ് കടപ്പുറം,നിസാം പുന്നയൂർ,ഹിഷം കപ്പൽ,റംഷാദ് മല്ലാട്,കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പി.വി.ബദറുദ്ധിൻ,കെ.എം.ശിഹാബ്,പി.എ.നാസർ,ആർ.കെ.നൗഷാദ്,ചാക്കോ ഒരുമനയൂർ,അനീഷ് പാലയൂർ,തെക്കൻ ബൈജു,സുനിൽ കാര്യാട്ട്,മഹിളാ കോൺഗ്രസ്‌ നേതാക്കളായ അനിത ശിവൻ,ബേബി ഫ്രാൻസിസ്,ഹിമ മനോജ്,റുക്കിയ ഷൗക്കത്തലി,ഷൈല നാസർ എന്നിവർ നേതൃത്വം നൽകി.

Third paragraph

.