Post Header (woking) vadesheri

ഉപരാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം,പോലീസ് മേധാവി ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഉപരാഷ്ട്രപതി  .ജഗദീപ് ധൻകർ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ .രവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തതിനായിരുന്നു ഡിജിപിയുടെ സന്ദർശനം. രാവിലെ ഒമ്പതരയോടെയെത്തിയ പോലീസ് മേധാവിയെ തൃശൂർ റേഞ്ച് ഡി.ഐജി എ.ഹരിശങ്കർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷമാണ് അദ്ദേഹവും പത്നിയും മടങ്ങിയത്.

Ambiswami restaurant

.രാവിലെ 9 നും 9.30 നും മധ്യേയാകും ഉപരാഷ്ട്ര പതിയുടെ ക്ഷേത്ര ദർശനം. സുരക്ഷാ മുന്നൊരുക്കത്തിെൻ്റെ ഭാഗമായി രാവിലെ 8 മുതൽ പത്തു മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം, ചോറൂൺ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹം മണ്ഡപങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


‘ക്ഷേത്രം ഇന്നർ റിങ്ങ് റോഡുകളിൽ അന്നേ ദിവസം രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധ പ്പെട്ട് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,
അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അഭ്യർത്ഥിച്ചു

Second Paragraph  Rugmini (working)